'സുള്ളി ഡീൽസ്' ആപ്പ് കേസിൽ ആദ്യ അറസ്റ്റ്; മുഖ്യ സൂത്രധാരൻ പിടിയിലായത് ഇന്ദോറിൽ
text_fieldsന്യൂഡൽഹി: രാജ്യത്തെ പ്രമുഖ മുസ്ലിം സ്ത്രീകളെ ഓൺലൈനിൽ 'വിൽപനക്ക് വെച്ചിരുന്ന' സുള്ളി ഡീൽസ് ആപ്പിന്‍റെ മുഖ്യസൂത്രധാരനെ ഡൽഹി പൊലീസ് സ്പെഷൽ സെൽ അറസ്റ്റ് ചെയ്തു. ബി.സി.എ വിദ്യാർഥിയായ ഓംകാരേശ്വർ ഠാക്കൂറാണ് (25) പിടിയിലായത്.
സുള്ളി ഡീൽസ് ആപ്പ് കേസിലെ ആദ്യ അറസ്റ്റാണിത്. നേരത്തെ അറസ്റ്റിലായ ബുള്ളി ബായ് ആപ്പ് നിർമാതാവ് നീരജ് ബിഷ്ണോയ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മധ്യപ്രദേശിലെ ഇന്ദോറിൽനിന്നാണ് ഇദ്ദേഹത്തെ പിടികൂടിയത്. 2021 ജൂലൈയിൽ ഗിറ്റ്ഹബ് പ്ലാറ്റ്ഫോമിൽ സുള്ളി ഡീൽസ് ആപ്പുണ്ടാക്കിയത് താനാണെന്ന് ഓംകേശ്വർ പൊലീസിനോട് സമ്മതിച്ചു.
കേസിൽ കൂടുതൽ പേർക്ക് പങ്കുള്ളതായും അദ്ദേഹം വെളിപ്പെടുത്തി. ബുള്ളി ബായ് ആപ്പ് നിർമിച്ച കേസിൽ മുഖ്യ സൂത്രധാരൻ അടക്കം നാലുപേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭോപാലിൽ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിയായ നീരജ് ബിഷ്ണോയ് ആണ് ഗിറ്റ്ഹബ് പ്ലാറ്റ്ഫോമിൽ ബുള്ളി ബായ് ആപ്പ് നിർമിച്ചതിന്‍റെ മുഖ്യസൂത്രധാരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.