ടിപ്പുവിെൻറ കാലത്തേതെന്നു കരുതുന്ന 1000 റോക്കറ്റുകൾ ശിവമൊഗ്ഗയിൽ കണ്ടെത്തി
text_fieldsബംഗളൂരൂ: ടിപ്പു സുൽത്താെൻറ കാലത്തേതെന്നു കരുതുന്ന 1000 റോക്കറ്റുകൾ ശിവമൊഗ്ഗയിൽ കണ്ടെത്തി. ഹൊസനഗര താലൂക്കിലെ നഗര ഗ്രാമത്തിൽ പുരാവസ്തു വകുപ്പ് നടത്തിയ ഉൽഖനനത്തിലാണ് റോക്കറ്റുകൾ കണ്ടെത്തിയത്. 2002ൽ നഗരയിലെ നാഗരാജ റാവുവിെൻറ സ്ഥലത്തെ ഉപയോഗശൂന്യമായ കിണറിൽ 102 പുരാതന റോക്കറ്റുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
18ാം നൂറ്റാണ്ടിൽ ഉപയോഗിച്ചിരുന്ന റോക്കറ്റുകളാണ് അവയെന്ന കണ്ടെത്തലിൽ പുരാവസ്തു ഗവേഷകർ കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും ഖനനം നടത്തുകയായിരുന്നു. മൂന്നു ദിവസം മുമ്പ് 500 റോക്കറ്റുകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രതീക്ഷയോടെ ഖനനം തുടർന്ന പുരാവസ്തു വകുപ്പ് അധികൃതർ 500 എണ്ണം കൂടി കഴിഞ്ഞദിവസം കണ്ടെടുക്കുകയായിരുന്നു.
പുരാതനകാലത്ത് ബിദനൂർ എന്നറിയപ്പെട്ടിരുന്ന നഗര, പഴയ മൈസൂരു സ്റ്റേറ്റിെൻറ ഭരണസിരാകേന്ദ്രങ്ങളിലൊന്നായിരുന്നു. ടിപ്പു സുൽത്താൻ ഇവിടെ ആയുധ നിർമാണശാലയും നാണയശാലയും സ്ഥാപിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തിയ റോക്കറ്റുകൾ ടിപ്പുസുൽത്താെൻറ കാലത്തേതാണെന്ന നിഗമനത്തിൽ ചരിത്രകാരന്മാരെത്തിയത്. പൊട്ടാസ്യം നൈട്രേറ്റും കരിയും നിറച്ച ഇരുമ്പു കവചത്തോടെയുള്ള ഏഴു മുതൽ പത്തുവരെ ഇഞ്ച് വലുപ്പവും മൂന്നു മീറ്റർ വ്യാസവുമുള്ള റോക്കറ്റുകളാണ് കണ്ടെത്തിയത്.
ടിപ്പു സുൽത്താൻ യുദ്ധമുഖങ്ങളിൽ പ്രയോഗിക്കുന്നതിന് റോക്കറ്റുകൾ വികസിപ്പിച്ചിരുന്നുവെന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുമ്പ് പരാമർശം നടത്തിയത് ബി.ജെ.പിയെ ചൊടിപ്പിച്ചിരുന്നു. പരാമർശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മൈസൂരു^കുടക് എം.പി പ്രതാപ് സിംഹ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.