ടിപ്പുവിനെതിരായ മോശം പരാമർശം: ബന്ധുക്കൾ നിയമനടപടിയിലേക്ക്
text_fieldsന്യൂഡൽഹി: ടിപ്പുസൂൽത്താനെതിരായ കേന്ദ്രമന്ത്രി ആനന്ത് കുമാർ ഹെഗ്ഡയുടെ മോശം പരാമർശങ്ങൾക്കെതിരെ ബന്ധുക്കൾ നിയമ നടപടിയിലേക്ക്. ടിപ്പുവിനെ ക്രൂരനായ കൊലപാതകിയായും കൂട്ടബലാൽസംഗം നടത്തിയ വ്യക്തിയായും ചിത്രീകരിച്ചതിനെതിരെയാണ് അനന്തരാവകാശികൾ നിയമ നടപടിക്ക് ഒരുങ്ങുന്നത്.
ടിപ്പുവിെൻറ കുടുംബത്തിലെ ആറാം തലമുറയിൽപ്പെട്ട ഭക്തിയാർ അലിയാണ് നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. കുടുംബത്തിലെ എല്ലാ അംഗങ്ങളുമായി കൂടിയാലോചിച്ച് ഹെഗ്ഡയുടെ പരാമർശങ്ങൾക്കെതിരെ നിയമപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ നായകനായ ടിപ്പുവിനെതിരെ എന്തടിസ്ഥാനത്തിലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കർണാടകയിലെ ടിപ്പു ജയന്തിയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ആനന്ത് ഹെഗ്ഡ നടത്തിയ പ്രസ്താവനയാണ് വിവാദത്തിന് കാരണമായത്. നവംബർ 10ന് കർണാടകയിൽ ടിപ്പു ജയന്തി ആഘോഷിക്കാൻ കോൺഗ്രസ് സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ബി.ജെ.പി ഉയർത്തുന്നത്. ഇതിനിടെ പരിപാടിക്ക് തന്നെ ക്ഷണിക്കരുതെന്ന് കേന്ദ്രമന്ത്രി ആനന്ത് കുമാർ ഹെഗ്ഡ സർക്കാറിനെ അറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.