ടിപ്പു ജയന്തിക്കെതിരെ ബി.ജെ.പി പ്രതിഷേധം; കർണാടകയിലെ ഒമ്പത് ജില്ലകളിൽ നിരോധനാജ്ഞ
text_fieldsബംഗളൂരു: ബി.ജെ.പിയുടെ കടുത്ത പ്രതിഷേധങ്ങൾക്കിടയിലും കർണാടക സർക്കാറിെൻറ നേതൃത്വത്തിൽ വിധാൻ സൗധയിൽ ടിപ്പു ജയന്തി ആഘോഷങ്ങൾ നടക്കുന്നു. മുൻകാല കോൺഗ്രസ് സർക്കാറുകളുടെ നയത്തിെൻറ തുടർച്ചയായി നവംബർ 10ന് ടിപ്പു ജയന്തി ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി നേരത്തെ വ്യക്തമാക്കിയിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ ആഘോഷങ്ങളിൽ മുഖ്യമന്ത്രി പെങ്കടുക്കുന്നില്ല. പകരം ഉപമുഖ്യമന്ത്രി ജി. പരമേശ്വരയ്യ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും അദ്ദേഹവും ചടങ്ങിൽ നിന്ന് വിട്ടു നിൽക്കുകയാണ്.
അതേസമയം സർക്കാറിനെതിരെ ബി.ജെ.പി രൂക്ഷ വിമർശനമുന്നയിച്ചു. സർക്കാറിെൻറത് കപട മതേതരത്വവും തട്ടിപ്പുമാണെന്ന് ബി.ജെ.പി ആരോപിച്ചു. പ്രത്യാഘാതം ഭയന്നാണ് കുമാരസ്വാമി ചടങ്ങിൽ നിന്ന് വിട്ടു നിൽക്കുന്നതെന്നും കാപട്യം പുറത്തായെന്നും കർണാടക ബി.െജ.പി വക്താവ് എസ്. പ്രകാശ് പറഞ്ഞു.
പ്രതിഷേധമുയർന്ന സാഹചര്യത്തിൽ ഒമ്പത് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. എം.പി പ്രഹ്ലാദ് ജോഷിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരവുമായി ഹുബ്ലിയിലെ മിനി വിധാന സൗധയിലെത്തിയ ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
ടിപ്പു ജയന്തി ആഘോഷ പരിപാടി നടക്കുന്ന മടിക്കേരിയിൽ ഡെപ്യുട്ടി കമീഷണറുടെ ഒാഫീസിൽ ബി.ജെ.പി പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി എത്തി പ്രതിഷേധിച്ചു. മടിക്കേരിയിൽ വിവിധ സംഘടനകൾ ഹർത്താലിന് ആഹ്വാനം െചയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.