ക്വാറി അപകടം; രക്ഷപ്പെടുത്തിയ തൊഴിലാളി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു
text_fieldsചെന്നൈ: തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലെ ക്വാറിയിൽ കുടുങ്ങിയ തൊഴിലാളിയെ ആശുപത്രിയിലെത്തിക്കും വഴി മരിച്ചു. 300 അടി താഴ്ചയുള്ള ക്വാറിയിലെ പാറക്കെട്ടുകൾക്കിടയിൽ ആറ് പേരാണ് കുടുങ്ങിയത്. ഞായറാഴ്ച രണ്ട് പേരെ രക്ഷപ്പെടുത്തിയിരുന്നു. കുടുങ്ങിക്കിടക്കുന്ന മറ്റ് മൂന്ന് പേർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ആരക്കോണത്തെ എൻ.ഡി.ആർ.എഫ് കൺട്രോൾ റൂം 24 മണിക്കൂർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വളരെ ദുർഘടമായ ഭൂപ്രദേശവും പാറക്കെട്ടുകളും രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമാക്കുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ക്വാറിയുടെ ലൈസൻസ് ഉടമ ശങ്കരലിംഗത്തെ അറസ്റ്റ് ചെയ്തുവെന്നും ക്വാറി ഉടമയായ ചേംബർ സെൽവരാജിനെ പിടികൂടാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. നേരത്തെ രക്ഷപ്പെടുത്തിയ രണ്ടു പേരുടെ ചികിത്സക്കായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഒരു ലക്ഷം രൂപ പ്രഖ്യാപിച്ചു. പ്രവർത്തകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.