'എന്നെ ഞാൻ തന്നെ ശിക്ഷിക്കുന്നു'; സ്റ്റേജിൽ വെച്ച് ഏത്തമിട്ട്, ബി.ജെ.പിയിലേക്ക് പോയ തൃണമൂൽ നേതാവ്
text_fieldsകൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന നേതാവിന്‍റെ ഏത്തമിടൽ വിഡിയോ വൈറലാകുന്നു. ബ്ലോക് ലെവൽ ടിഎംസി നേതാവായിരുന്ന സുശാന്ത പാൽ ആണ് തൃണമൂലിലായിരുന്നപ്പോൾ ചെയ്തുകൂട്ടിയ പാപങ്ങൾക്ക് സ്വയം ശിക്ഷിക്കാനും മോക്ഷം ലഭിക്കാനുമായി പൊതുപരിപാടിക്കിടെ സ്റ്റേജിൽ വെച്ച് ഏത്തമിട്ടത്. നേരത്തെ തൃണമൂൽ വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയ മുതിർന്ന നേതാവ് സുവേന്ദു അധികാരിയുടെ സാന്നിധ്യത്തിലായിരുന്നു സുശാന്ത പാലിന്‍റെ ഏത്തമിടൽ.
താൻ ബിജെപി പ്രവർത്തകനായിരുന്നുവെന്നും ഇടതുമുന്നണി സർക്കാരിനെ അധികാരത്തിൽ നിന്ന് തുടച്ചുനീക്കാനായി 2005-ൽ ടിഎംസിയിൽ ചേരുകയായിരുന്നുവെന്നും പരിപാടിയിൽ സംസാരിച്ച സുശാന്ത പാൽ പറഞ്ഞു. "എന്നെത്തന്നെ ശിക്ഷിച്ചുകൊണ്ട് എന്‍റെ പാപങ്ങൾക്ക് ഞാൻ ക്ഷമ ചോദിക്കുന്നു," എന്ന് പറഞ്ഞ അദ്ദേഹം, സുവേന്തു അധികാരിയും മറ്റ് ബിജെപി നേതാക്കളും വേദിയിലിരിക്കേ ഏത്തമിടാൻ തുടങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.