തൃണമൂൽ നേതാക്കൾക്കെതിരെ ഒളികാമറ: സി.ബി.െഎ അന്വേഷണത്തിന് ഉത്തരവ്
text_fieldsകൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാക്കൾ കൈക്കൂലി വാങ്ങുന്നതിെൻറ ഒളികാമറ ദൃശ്യങ്ങൾ പുറത്തുവിട്ട സംഭവം അന്വേഷിക്കാൻ കൽക്കത്ത ഹൈകോടതി സി.ബി.െഎക്ക് നിർദേശം നൽകി. 2016ലെ കൊൽക്കത്ത നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നാരദ ന്യൂസാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. പ്രാഥമികാന്വേഷണം നടത്തി ആവശ്യെമങ്കിൽ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യാനും പിന്നീട് വിശദമായ അന്വേഷണം നടത്താനുമാണ് ചീഫ് ജസ്റ്റിസ് നിശിദ മാത്രേ, ജസ്റ്റിസ് ടി. ചക്രബർത്തി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
ഹൈകോടതി ഉത്തരവിനെതിരെ സുപ്രീംേകാടതിയെ സമീപിക്കുമെന്നും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മമത പ്രഖ്യാപിച്ചിരുന്ന അന്വേഷണം നിർത്താനുള്ള കോടതി ഉത്തരവ് നിർഭാഗ്യകരമാണെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ഹൈകോടതി ഉത്തരവ് പ്രതിപക്ഷം സ്വാഗതം ചെയ്തു.
കളങ്കിതരായ മന്ത്രിമാരെ നീക്കം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. പ്രമുഖ മാധ്യമപ്രവർത്തകനായ മാത്യൂ സാമുവലിെൻറ നേതൃത്വത്തിലുള്ള ഒാൺലൈൻ പോർട്ടലായ നാരദ ന്യൂസ് പുറത്തുവിട്ട ടേപ്പുകൾ വ്യാജമല്ലെന്ന് ചണ്ഡിഗഡിലെ ഫോറൻസിക് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു.
െഎഫോൺ ഉപയോഗിച്ചാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് മാത്യു സാമുവൽ നേരത്തേ കോടതിയെ ബോധിപ്പിക്കുകയും ചെയ്തിരുന്നു. ഹൈകോടതി പ്രത്യേക സമിതിയുടെ കൈവശമാണ് ടേപ്പുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.