മുകുൾ റോയിയുടെ മകനെ തൃണമൂൽ പുറത്താക്കി
text_fieldsകൊൽക്കത്ത: തൃണമൂൽ എം.എൽ.എയും പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്ന മുകുൾ റോയിയുടെ മക നുമായ സുഭ്രാംശു റോയിയെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. തുടർച്ചയായി പാർട്ടി വിരുദ്ധ പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കുന്ന സുഭ്രാംശുവിനെ ആറു വർഷത്തേക്ക് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യാൻ, പാർട്ടി അധ്യക്ഷ മമത ബാനർജിയുടെ അനുമതിയോടെ അച്ചടക്കസമിതി തീരുമാനിച്ചതായി തൃണമൂൽ നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സുഭ്രാംശു റോയി ബി.ജെ.പി പാളയത്തിലേക്കാണെന്നാണ് സൂചന. മമതയുമായുള്ള ഭിന്നതയെ തുടർന്ന് പാർട്ടി വിട്ട മുകുൾ റോയിയെ പിന്തുണക്കുന്ന നിലപാടായിരുന്നു പലപ്പോഴും സുഭ്രാംശുവിേൻറത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.