തൃണമൂൽ എം.എൽ.എയുടെ സ്വത്ത് നാലുവർഷത്തിനിടെ വർധിച്ചത് 1985.68 ശതമാനം
text_fieldsകൊൽക്കത്ത: നാലുവർഷത്തിനിടെ തൃണമൂൽ കോൺഗ്രസ് എം.എൽ.എയുടെ സ്വത്ത് വർധിച്ചത് 1985.68 ശതമാനം. തൃണമൂൽ സ്ഥാനാർഥിയും സിറ്റിങ് എം.എൽ.എയുമായ േജ്യാത്സന മണ്ഡിയുടെ സ്വത്തിലാണ് ഇത്രയും വലിയ വർധന.
2016ൽ നൽകിയ സത്യവാങ്മൂലത്തിൽ 1,96,633 രൂപയുടെ ആസ്തി വെളിപ്പെടുത്തിയിരുന്നു. 2021ൽ ഇത് 41,01,144 രൂപ ആയി. നാലുവർഷത്തിനിടെ 39,04,511 രൂപയുടെ ആസ്തി വർധിച്ചു. ബങ്കുര ജില്ലയിലെ സംവരണ മണ്ഡലമായ റാണിബന്ധിൽനിന്നാണ് ജ്യോത്സന മത്സരിക്കുന്നത്.
പുരുലിയ മണ്ഡലത്തിൽനിന്ന് മത്സരിക്കുന്ന കോൺഗ്രസ് എം.എൽ.എയായിരുന്ന സുദീപ് കുമാർ മുഖർജിയുടെ സ്വത്തിൽ 288.86 ശതമാനമാണ് വർധന. േകാൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയ എം.എൽ.എമാരിലൊരാളാണ് സുദീപ്. അഞ്ചുവർഷം മുമ്പ് 11,57,945 ആയിരുന്നു മുഖർജിയുടെ സ്വത്ത്. 2021ൽ ഇത് 45,02,782 ആയി.
സിറ്റിങ് എം.എൽ.എമാരിൽ നിരവധി പേരുടെ സ്വത്തിൽ 2016ലേതിൽനിന്ന് കുറവും വന്നിട്ടുണ്ട്. സംവരണ മണ്ഡലമായ ജയ്നഗറിലെ സിറ്റിങ് എം.എൽ.എയായ ബിശ്വനാഥിന്‍റെ സ്വത്തിൽ 69.27 ശതമാനം ഇടിവാണുണ്ടായത്.
മാർച്ച് 27നാണ് ബംഗാളിലെ ആദ്യഘട്ട തെരഞ്ഞെടുപ്പ്. ഏപ്രിൽ 29വരെ എട്ടു ഘട്ടമായാണ് ബംഗാളിൽ തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.