തൃണമൂലിന്‍റെ രാജ്യസഭ എം.പി അർപിത ഘോഷ് രാജിവെച്ചു
text_fieldsന്യൂഡൽഹി: പശ്ചിമബംഗാളിൽനിന്നുള്ള തൃണമൂൽ കോൺഗ്രസിന്‍റെ രാജ്യസഭാംഗം അർപിത ഘോഷ് രാജിെവച്ചു. അർപിത ഘോഷിന്‍റെ രാജി അംഗീകരിച്ചതായി ഉപരാഷ്ട്രപതി െവങ്കയ്യ നായിഡു അറിയിച്ചു. 2020 മാർച്ചിലാണ് 55കാരിയായ അർപിത രാജ്യസഭയിലേക്ക്
പാർട്ടിയുടെ നിർദേശ പ്രകാരമാണ് രാജിയെന്നാണ് വിവരം. തൃണമൂൽ മറ്റൊരു നേതാവിനെ രാജ്യസഭയിലേക്ക് അയക്കാൻ പദ്ധതിയിടുന്നതായാണ് സൂചന. നേരത്തേ കോൺഗ്രസിൽനിന്ന് തൃണമൂലിലെത്തിയ സുഷ്മിത ദേവിനെ രാജ്യസഭയിലേക്ക് പാർട്ടി നാമനിർദേശം ചെയ്
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഭവാനിപൂർ മണ്ഡലത്തിൽനിന്ന് നിയമസഭ ഉപെതരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുേമ്പാഴാണ് രാജ്യസഭയിലെ തൃണമൂൽ നീക്കങ്ങൾ. അർപിതയുെട പെട്ടന്നുള്ള രാജിയിൽ ഞെട്ടലിലാണ് ചില തൃണമൂൽ നേതാക്കളും.
വർഷകാല സമ്മേളനത്തിൽ രാജ്യസഭയിെല ബഹളത്തിൽ അർപിത ഉൾപ്പെടെ ആറു എം.പിമാരെ സസ്പെൻഡ് ചെയ്തിരുന്നു. 2014ൽ തൃണമൂൽ ടിക്കറ്റിൽ ബലുർഘട്ടിൽനിന്ന് അർപിത ആദ്യമായി ലോക്സഭയിലേക്ക് തെരെഞ്ഞടുക്കപ്പെട്ടു. 2019ൽ ബി.ജെ.പിയുടെ സുകന്ത മജൂംദാറിനോട് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. തുടർന്ന് തൃണമൂലിന്‍റെ ജില്ല പ്രസിഡന്‍റായി ചുമതലയേറ്റ അർപിത 2020 മാർച്ചിലാണ് രാജ്യസഭ എം.പിയായി തെരഞ്ഞെടുക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.