അനാച്ഛാദനം ചെയ്തത് ഭാവമാറ്റമുള്ള അശോക ചിഹ്നം, മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ നേതാവ്
text_fieldsന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിൽ അനാച്ഛാദനം ചെയ്ത അശോക ചിഹ്നം മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ നേതാവ് ജാവർ സിർക്കാർ. യഥാർഥ ദേശീയ ചിഹ്നത്തിൽ സിംഹങ്ങൾക്ക് ഉള്ള ഭാവമല്ല പാർലമെന്‍റ് മന്ദിരത്തിൽ നിർമിച്ചിരിക്കുന്നതിന് എന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം ഉന്നയിച്ചത്. ശിൽപം ഉടൻ തന്നെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്നലെയാണ് പ്രധാനമന്ത്രി പാർലമെന്‍റ് മന്ദിരത്തിൽ പ്രത്യേക ചടങ്ങുകളോടെ അശോക ചക്രം അനാച്ഛാദനം ചെയ്തത്.
ശരിക്കുള്ള ദേശീയ ചിഹ്നത്തിൽ സിംഹങ്ങളുടെ ഭാവം ഭംഗിയുള്ളതും, ആത്മവിശ്വാസമുള്ളതുമാണെന്നും പാർലമെന്‍റിൽ സ്ഥാപിച്ചിരിക്കുന്നവയിൽ ആക്രോശത്തിന്‍റെ ഭാവമാണെന്നുമാണ് സിർക്കാറിന്റെ വാദം. ഇത് താരതമ്യം ചെയ്യുന്ന ചിത്രവും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. പാർലമെന്‍റിൽ നിർമിച്ചിരിക്കുന്നത് മോദിയുടെ വശമാണെന്ന് അദ്ദേഹം വിമർശിച്ചു. തൃണമൂൽ എം.പിയായ മഹുവ മൊയ്ത്രയും ഇതേ അഭിപ്രായം ട്വിറ്ററിൽ കുറിച്ചിരുന്നു.
പുതിയ പാർലമെന്റ് മന്ദിരത്തിന്‍റെ ഏറ്റവും ഉയർന്ന ഭാഗത്താണ് ദേശീയ ചിഹ്നം നിർമിച്ചിട്ടുള്ളത്. വെങ്കലത്തിൽ തീർത്ത ശിൽപത്തിന് 9,500 കിലോഗ്രാം തൂക്കവും ആറര മീറ്റർ പൊക്കവുമുണ്ട്. ശിൽപ്പത്തെ താങ്ങി നിർത്തുന്നതിനായി 6,500 കിലോഗ്രാം തൂക്കമുള്ള സ്റ്റീലിന്‍റെ നിർമിതിയും ചേർത്തിട്ടുണ്ട്. എട്ട് ഘട്ടങ്ങളിലൂടെയാണ് ശിൽപം പൂർത്തീകരിച്ചതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.