ബംഗാളിനെ ബംഗ്ലാദേശാക്കാനാണ് തൃണമൂൽ ശ്രമം -ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരി
text_fieldsകൊൽക്കത്ത: ബംഗാളിനെ ബംഗ്ലാദേശ് ആക്കാനാണ് തൃണമൂൽ കോൺഗ്രസിന്‍റെ ശ്രമമെന്ന് തൃണമൂൽ വിട്ട് ബി.ജെ.പിയിലെത്തിയ സുേവന്ദു അധികാരി. ജയ് ബംഗ്ലാ മുദ്രാവാക്യം ഉയർത്താനാണ് തൃണമൂൽ ശ്രമം. എന്നാൽ നമ്മുടെ മുദ്രാവാക്യം 'ഭാരത് മാത കി ജയ്' യും 'ജയ് ശ്രീ റാം' ഉം ആണെന്നും അദ്ദേഹം പറഞ്ഞു. സിലിഗുരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുേവന്ദു അധികാരി.
നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വൻ ഭൂരിപക്ഷത്തിൽ ബംഗാളിൽ അധികാരത്തിലെത്തുമെന്ന് പറഞ്ഞ അദ്ദേഹം തൃണമൂൽ പ്രവർത്തകർ എന്തുചെയ്യുമെന്നതിൽ കാര്യമില്ല, ജനങ്ങൾ ഡബ്ൾ എൻജിൻ സർക്കാറിനാകും വോട്ട് ചെയ്യുകയെന്നും കൂട്ടിച്ചേർത്തു.
ബംഗാളിൽ ജനത കാർഡിനും മമത കാർഡിനുമാണ് പ്രധാന്യമെന്നും രാം കാർഡിന് സ്ഥാനമില്ലെന്നുമായിരുന്നു തൃണമൂൽ കോൺഗ്രസിന്‍റെ പ്രതികരണം. തൃണമൂൽ സർക്കാർ ആവിഷ്കരിച്ച ക്ഷേമ പദ്ധതികളുടെ മുമ്പിൽ ബി.ജെ.പിക്ക് മുഖം നഷ്ടമായെന്നും തൃണമൂൽ സെക്രട്ടറി ജനറൽ പാർഥ ചാറ്റർജി പറഞ്ഞു.
പ്രധാനമന്ത്രി ബംഗാളിൽ രാംകാർഡാണ് പുറത്തിറക്കിയത്. എന്നാൽ ബംഗാളിലെ ജനങ്ങൾക്ക് വികസനത്തിന്‍റെ ജനത കാർഡും മമത കാർഡുമാണ് പ്രധാന്യമെന്നും കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ പാർഥ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.