യുക്രൈയ്നിൽ നിന്നും മടങ്ങുന്ന തമിഴ്നാട് സ്വദേശികളുടെ യാത്രാചെലവ് വഹിക്കുമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ
text_fieldsചെന്നൈ: യുക്രൈനിൽ നിന്നും മടങ്ങുന്ന തമിഴ്നാട് സ്വദേശികളുടെ യാത്രാചെലവ് വഹിക്കുമെന്ന് തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. യുക്രെയ്നിൽ പഠിക്കാൻ പോയ തമിഴ് നാട്ടിൽ നിന്നുള്ള 5000 പേരുടെ യാത്രാചെലവ് വഹിക്കാനാണ് സർക്കാർ തീരുമാനിച്ചതെന്നും എം.കെ സ്റ്റാലിൻ പറഞ്ഞു.
യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ രക്ഷാദൗത്യവുമായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ശനിയാഴ്ച പുറപ്പെടും. പുലർച്ചെ രണ്ട് മണിക്ക് റൊമാനിയയിലേക്കാവും വിമാനം പുറപ്പെടുക. യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ റൊമാനിയയിൽ എത്തിച്ച് നാട്ടിലേക്ക് കൊണ്ടുവരികയാവും ചെയ്യുക.
യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ നിന്നും റൊമാനിയയിലേക്ക് എത്തണമെങ്കിൽ 12 മണിക്കൂർ യാത്ര ചെയ്യണം. റൊമാനിയയുടെ അതിർത്തിയിൽ ഇന്ത്യ ഉദ്യോഗസ്ഥർ എത്തും. ഇതിനൊപ്പം മറ്റൊരു വിമാനം ഹംഗറിയിലേക്കും അയക്കാനും എയർ ഇന്ത്യ ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ രീതിയിൽ യുക്രെയ്നിലുള്ള ഇന്ത്യക്കാരെ മറ്റ് രാജ്യങ്ങങളിൽ എത്തിച്ച് നാട്ടിലേക്ക് കൊണ്ടുവരികയാവും ചെയ്യുക.
വിദ്യാർഥികൾ പലയിടത്തും ബങ്കറുകളിൽ കഴിയുകയാണ്. വെള്ളവും ഭക്ഷണവും ഉറപ്പാക്കണമെന്ന കത്ത് എംബസി ഇന്നലെ യുക്രെയ്ൻ പ്രസിഡൻറിന് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.