Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2019 4:28 AMUpdated On
date_range 23 Feb 2019 4:28 AMതമിഴ്നാട് എം.പി കാർ അപകടത്തിൽ മരിച്ചു
text_fieldsbookmark_border
ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് പുലർച്ചെ ഉണ്ടായ കാർ അപകടത്തിൽ എ.െഎ.എ.ഡി.എം.കെ എം.പി മരിച്ചു. വില്ലുപുരം പാർലമെൻറ ് മണ്ഡലത്തിലെ എം.പി എസ്. രാജേന്ദ്രൻ(62) ആണ് മരിച്ചത്. തിന്തിവനത്തിലേക്കുള്ള യാത്രക്കിടെ വില്ലുപുരത്ത് കാർ ഡിവൈഡറിലിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ തലക്കും നെഞ്ചിലും പരിക്കേറ്റ രജേന്ദ്രനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. നിസാര പരിക്കുകേളാടെ ഡ്രൈവർ രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story