സമൻസും െമാബൈൽ ഫോണിലേക്ക്
text_fieldsചെന്നൈ: വ്യവഹാരങ്ങളിൽ കോടതി നടപടികൾ വേഗത്തിലാക്കാൻ നോട്ടീസുകൾ കക്ഷികളുടെ മൊബൈൽ ഫോണിലേക്ക് എസ്.എം.എസായി വരുന്ന പദ്ധതി തമിഴകത്ത് നിലവിൽ വരും. ആദ്യഘട്ടത്തിൽ പ്രോസിക്യൂഷൻ സാക്ഷികൾക്കാണ് സന്ദേശം അയക്കുന്നത്. നാഷനൽ ഇൻഫർമാറ്റിക്സ് സെൻററിനു കീഴിലെ ‘ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് െനറ്റ്വർക് ആൻഡ് സിസ്റ്റംസ്’ ആണ് സംസ്ഥാന ക്രൈം െറക്കോഡ്സ് ബ്യൂറോയുമായി സഹകരിച്ച് ഇതിനുള്ള സോഫ്റ്റ്വെയർ വികസിപ്പിച്ചത്. ഇത് ഉടൻ നടപ്പാകുമെങ്കിലും നേരിട്ട് നോട്ടീസ് എത്തിക്കുന്നത് തുടരുമെന്നും ക്രൈം റെേക്കാഡ്സ് ബ്യൂറോ എ.ഡി.ജി.പി സീമ അഗർവാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.