ഗെയിൽ പദ്ധതിക്കെതിരെ പ്രതിഷേധം: ആത്മഹത്യ ചെയ്ത കർഷകന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സ്റ്റാലിൻ
text_fieldsചെന്നൈ: തമിഴ്നാട്ടിൽ ഗെയിൽ പൈപ്പ് ലൈൻ പദ്ധതിക്കെതിരായ പ്രതിഷേധത്തിൽ ആത്മഹത്യ ചെയ്ത കർഷകന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ നൽകും.
ഡി.എം.കെ സർക്കാർ പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ പാതയാണ് പിന്തുടരുന്നതെന്നും കർഷകരെ 'ആവശ്യമുള്ള സുഹൃത്ത്' ആയിട്ടാണ് കാണുന്നതെന്നും വാർത്താകുറിപ്പിൽ സ്റ്റാലിൻ വ്യക്തമാക്കി.
കഴിഞ്ഞ ബുധനാഴ്ച ഗെയിൽ പദ്ധതിക്കെതിരെ തമിഴ്നാട്ടിലെ ധർമപുരിയിലുണ്ടായ പ്രതിഷേധത്തിനിടെയാണ് സി. ഗണേശൻ ആത്മഹത്യ ചെയ്തത്. തന്‍റെ കൃഷിയിടത്തിലെ മരത്തിലാണ് ഗണേശൻ തൂങ്ങി മരിച്ചത്.
കരിയപ്പനഹള്ളി ഗ്രാമത്തിൽ പദ്ധതിക്കെതിരെ കർഷകർ വൻ പ്രതിഷേധത്തിലാണ്. പ്രതിഷേധ സൂചകമായി മരിച്ച ഗണേശന്‍റെ മൃതദേഹവുമായി കർഷകർ ധർമ്മപുരി-ഹൊഗ്ഗെനക്കൽ ദേശീയപാത ആറ് മണിക്കൂറോളം ഉപരോധിച്ചിരുന്നു.
കൃഷിഭൂമിയിൽ നടക്കുന്ന സർവേയിൽ ഭർത്താവ് അസ്വസ്ഥനായിരുന്നുവെന്നും ഇതാണ് ആത്മഹത്യക്ക് കാരണമായതെന്നും ഗണേശന്റെ ഭാര്യ സി. ചിന്നവേൽ വാർത്ത ഏജൻസിയായ ഐ.എ.എൻ.എസിനോട് പറഞ്ഞു. ഭർത്താവിന്‍റെ വിയോഗത്തിന് ശേഷം കുടുംബത്തിന്‍റെ അവസ്ഥ വളരെ മോശമായിരുന്നുവെന്നും ചിന്നവേൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.