Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവെള്ളം...

വെള്ളം കുടിക്കുന്നതിനിടെ കൃത്രിമ പല്ല്​ അബദ്ധത്തിൽ വിഴുങ്ങിയ യുവതി മരിച്ചു

text_fields
bookmark_border
artificial teeth
cancel
camera_alt

representative image

ചെന്നൈ: വെള്ളം കുടിക്കുന്നതിനിടെ അബദ്ധത്തിൽ കൃത്രിമപ്പല്ല്​ വിഴുങ്ങിയ ചെന്നൈ സ്വദേശിനി മരിച്ചു​. ജൂലൈ നാലിന്​ വെള്ളം കുടിക്കുന്നതിനിടെയാണ്​ വളസരവക്കം സ്വദേശിനിയായ രാജലക്ഷ്മി തന്‍റെ മൂന്ന്​ കൃത്രിമ പല്ലുകളിൽ ഒന്ന്​ അബദ്ധത്തിൽ വിഴുങ്ങിയത്​.

തലകറക്കവും ഓക്കാനവും അനുഭവപ്പെട്ടതിനെ തുടർന്ന് 43കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്​തു. എന്നാൽ അപകടകരമായി ഒന്നുമില്ലെന്ന്​ ഡോക്​ടർമാർ പറഞ്ഞതോടെ അവർ ആശുപത്രിയിൽ നിന്ന്​ ഡിസ്​ചാർജായി. പിറ്റേ ദിവസം ബോധരഹിതയായതിനെ തുടർന്ന്​ ആശുപത്രിയിലേക്ക്​ കൊണ്ടുപോകുന്നതിനിടെയാണ്​ മരിച്ചത്​.

മരണകാരണം അറിയാൻ മൃതദേഹം പോസ്റ്റ്​മോർട്ടത്തിനയച്ചു. ഐ.പി.സി 174ാം വകുപ്പ്​ പ്രകാരം അസ്വാഭാവിക മരണത്തിന്​ കേസ്​ രജിസ്റ്റർ ചെയ്​തു. കൃത്രിമ പല്ല്​ ഘടിപ്പിച്ച്​ ഏഴ്​ വർഷമായതിനാൽ അത്​ അയഞ്ഞ്​ പോയതാകാം അപകട കാരണമെന്ന്​ പൊലീസ്​ പറഞ്ഞു. സുരേഷാണ്​ രാജലക്ഷ്​മിയുടെ ഭർത്താവ്​. രണ്ട്​ ആൺകുട്ടികളുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennaiartificial tooth
News Summary - TN woman accidentally swallows artificial tooth with water, died
Next Story