3 ബി.എച്ച്.കെ ഫ്ലാറ്റ് വാടകക്ക്, മുസ്ലിംകൾക്കും വളർത്തുമൃഗങ്ങൾക്കും പ്രവേശനമില്ല; വിവാദമായി പരസ്യം
text_fieldsമുംബൈ: നഗരത്തിലെ ഒത്ത സ്ഥലത്ത് വാടകയ്ക്ക് 3 ബി.എച്ച്.കെ ഫ്ലാറ്റ് ലഭ്യമെന്ന് യുവാവിെൻറ പരസ്യം. എന്നാൽ ഉടമക്ക് ഒറ്റ നിർബന്ധമേയുള്ളൂ. വാടകക്കാരിൽ ഒരു മുസ്ലിമോ വളർത്തുമൃഗങ്ങളോ ഉണ്ടാകരുത്. 'ഫ്ലാറ്റ്സ് വിത്തൗട്ട് ബ്രോക്കേഴ്സ് ഇൻ മുംബൈ' എന്ന ഫേസ്ബുക്ക് പേജിൽ മുംബൈ നിവാസിയായ ഉൻമേഷ് പാട്ടീലാണ് വിവാദമായ നിബന്ധനകൾ പോസ്റ്റ് ചെയ്തത്. പോസ്റ്റിെൻറ സ്ക്രീൻഷോട്ട് ട്വിറ്ററിൽ പങ്കുവെച്ചത് മാധ്യമപ്രവർത്തകയായ റാണാ അയ്യൂബായിരുന്നു.
സംഭവം വലിയ വിവാദമാവുകയും ചെയ്തു. യുവാവിെൻറ പോസ്റ്റിലെ വർഗീയതയും വിഭാഗീയതയും ഇസ്ലാമോഫോബിയയും ചർച്ച ചെയ്യുകയാണ് സമൂഹ മാധ്യമങ്ങൾ. 'മുസ്ലിംകൾക്കും വളർത്തുമൃഗങ്ങൾക്കും അനുവാദമില്ല. മുംബൈയിലെ ഏറ്റവും ആകർഷകമായ മേഖലകളിലൊന്നാണിത്. ഇത് 21ാം നൂറ്റാണ്ടിലെ ഇന്ത്യയാണ്. ഇതൊരു സാമുദായിക രാഷ്ട്രമല്ലെന്ന് എന്നെ ഒാർമ്മിപ്പിക്കുക. ഇത് വർഗീയതയല്ലെന്നും എന്നോട് പറയുക.' റാണാ അയ്യൂബ് ട്വിറ്ററിൽ കുറിച്ചു.
മുംബൈയിൽ വീട് അന്വേഷിച്ച് നടന്നപ്പോഴുണ്ടായ അനുഭവവും റാണ അയ്യൂബ് പങ്കുവെച്ചു. 'കഴിഞ്ഞ നാല് മാസമായി ഞാൻ മുംബൈയിൽ വീട് അന്വേഷിക്കുന്നു. എെൻറ പേര് റാണ എന്നാണെന്ന് അറിയുേമ്പാൾ ഉടമകൾക്ക് യാതൊരു പ്രശ്നവുമില്ല. എന്നാൽ എെൻറ കുടുംബ പേരായ ഷെയ്ഖ് എന്നത് അവർ വായിക്കുേമ്പാൾ അസാധാരണമായ ഒാരോ കാരണങ്ങൾ പറഞ്ഞ് ബ്രോക്കർമാരുടെ വിളിവരും'. -റാണ അയ്യൂബ് കൂട്ടിച്ചേർത്തു.
Muslims and Pets not allowed. This is one of the most posh addresses in Mumbai, Bandra. This is 20th century India. Remind me we are not a communal nation, tell me this is not apartheid ? pic.twitter.com/OFxGNDzTMq
— Rana Ayyub (@RanaAyyub) October 24, 2020
പോസ്റ്റിലെ വിദ്വേഷവും വർഗീയതയും ചർച്ചയാവുന്നുണ്ടെങ്കിലും യുവാവിനെ പിന്തുണച്ചും ചിലരെത്തുന്നുണ്ട്. അയാളുടെ ഫ്ലാറ്റിൽ ആര് താമസിക്കണമെന്ന് തീരുമാനിക്കാൻ അയാൾക്ക് അവകാശമുണ്ടെന്നാണ് അവരുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.