കോൺഗ്രസ് പ്രസിഡൻറ് തെരെഞ്ഞടുപ്പിലേക്ക്
text_fieldsന്യൂഡൽഹി: മുതിർന്ന നേതാക്കൾ വിമത ശബ്ദം ഉയർത്തിയതിനുപിന്നാലെ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പിെനാരുങ്ങി കോൺഗ്രസ്.
ഡിജിറ്റൽ രീതിയിലുള്ള തെരഞ്ഞെടുപ്പ് സംവിധാനം തയാറാക്കാനുള്ള മുന്നൊരുക്കത്തിലാണ് കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി. ഇതിനു ഇലക്ട്രൽ കോളജ് അംഗങ്ങൾക്ക് എല്ലാ വ്യക്തിഗത വിവരങ്ങളും ഉൾപ്പെടുത്തിയ ഡിജിറ്റൽ കാർഡ് നൽകും. ഇതടക്കമുള്ള നടപടിക്ക് കോൺഗ്രസ് പ്രവർത്തക സമിതി അംഗീകാരം ലഭിക്കേണ്ടതുണ്ട്.
അനുമതി ലഭിച്ചാലുടൻ നടപടി പൂർത്തിയാക്കുമെന്ന് അതോറിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി വ്യക്തമാക്കി. 2017 ൽ രാഹുൽ ഗാന്ധി എതിരില്ലാതെ അധ്യക്ഷ സ്ഥാനത്തേക്ക് തെരെഞ്ഞടുക്കപ്പെട്ടപ്പോഴുള്ള അതേ ഇലക്ട്രൽ കോളജ് തന്നെയാണ് നിലവിലുള്ളത്. രണ്ടു സംസ്ഥാനങ്ങളിൽനിെന്നാഴികെ എ.ഐ.സി.സി അംഗങ്ങളുടെ പട്ടിക ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. കോൺഗ്രസിൽ സംഘടനാ തലത്തിൽ ഉൾെപ്പടെ അടിമുടി മാറ്റവും അടിയന്തര തെരഞ്ഞെടുപ്പും ആവശ്യപ്പെട്ട് 23 നേതാക്കൾ നേതൃത്വത്തിന് കത്തെഴുതിയിരുന്നു. ബ്ലോക്ക് തലം മുതൽ പ്രവർത്തക സമിതിയിൽ വരെ തെരഞ്ഞെടുപ്പ് നടത്തി അടിമുടി അഴിച്ചുപണി വേണമെന്നായിരുന്നു ആവശ്യം. ഇതിനോടകം അതോറിറ്റി രണ്ടുതവണ യോഗം ചേർന്ന് എ.ഐ.സി.സി അംഗങ്ങളുടെ പട്ടിക ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, എ.ഐ.സി.സി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് തന്നെ ആദ്യം നടത്തണമെന്നും നാമനിർദേശം െചയ്യുന്ന പതിവ് ഉപേക്ഷിക്കണെമന്നും വിമത ശബ്ദം ഉയർത്തിയവർ ചൂണ്ടിക്കാട്ടി. സ്ഥിരം അധ്യക്ഷനില്ലാത്തതു വെല്ലുവിളിയാണെന്നും പാർട്ടി ദുർബലമെന്ന് അംഗീകരിക്കണമെന്നും മുതിർന്ന നേതാവും രാജ്യസഭ എം.പിയുമായ കപിൽ സിബൽ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതേസമയം, പാർട്ടിയിൽ നേതൃത്വ പ്രതിസന്ധിയില്ലെന്ന മറുപടിയുമായി പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ് സൽമാൻ ഖുർശിദ് രംഗത്തുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.