പാതിവ്രത്യം തെളിയിക്കാൻ ഭാര്യയുടെ കൈ തിളച്ച എണ്ണയിൽ മുക്കി; വിഡിയോ പകർത്തി ഭർത്താവ്
text_fieldsമുംബൈ: പാതിവ്രത്യം തെളിയിക്കാൻ ഭാര്യയെ അഗ്നിപരീക്ഷക്ക് വിധേയമാക്കി ഭർത്താവ്. തിളച്ച എണ്ണയിൽ കൈമുക്കി അഞ്ചുരൂപ നാണയം എടുക്കാനായിരുന്നു ഭർത്താവിന്റെ നിർദേശം. മഹാരാഷ്ട്രയിലെ ഒസ്മാനാബാദിലാണ് െഞട്ടിക്കുന്ന സംഭവം.
ഫെബ്രുവരി 11ന് ഭർത്താവിനോട് വഴക്കിട്ട് ഭാര്യ വീട്ടിൽനിന്ന് ഇറങ്ങിപ്പോയിരുന്നു. ആരോടും പറയാതെയാണ് സ്ത്രീ വീടുവിട്ടിറങ്ങിയത്. നാലുദിവസത്തിന് ശേഷം ഇവർ വീട്ടിൽ തിരിച്ചെത്തി. പരന്ത കച്ച്പുരി ചൗക്കിൽ ബസ് കാത്തുനിന്നപ്പോൾ രണ്ടുപേർ തന്നെ തട്ടിക്കൊണ്ടുപോയെന്നും നാലുദിവസം ബന്ദിയാക്കിയെന്നും സ്ത്രീ പറഞ്ഞു. എന്നാൽ ഭാര്യയുടെ വാക്കുകൾ വിശ്വസിക്കാൻ ഭർത്താവ് തയാറായില്ല. ഇതോടെ പർഥി സമുദായത്തിന്റെ വിശ്വാസപ്രകാരം ഭാര്യയെ അഗ്നിപരീക്ഷക്ക് വിധേയയാക്കുകയായിരുന്നു. തിളച്ച എണ്ണയിൽനിന്ന് അഞ്ചുരൂപ നാണയം എടുക്കാനായിരുന്നു നിർദേശം. നുണ പറയുകയാണെങ്കിൽ കൈപൊള്ളുകയും ചട്ടിയിൽനിന്ന് തീ ഉയരുകയും ചെയ്യുമെന്നാണ് വിശ്വാസം.
സംഭവത്തിന്റെ ദൃശ്യങ്ങൾ ഇയാൾ തന്നെ പകർത്തി. 'എന്റെ ഭാര്യയെ രണ്ടുപേർ ചേർന്ന് തട്ടികൊണ്ടുപോയി ബന്ദിയാക്കിയിരുന്നെന്നാണ് പറയുന്നത്. അവർ അവളെ ഒന്നും ചെയ്തില്ലെന്നും പറയുന്നു. എന്റെ ഭാര്യ സത്യമാണോ പറയുന്നതെന്ന് അറിയണം. അതിനുവേണ്ടിയാണ് ഇത് ചെയ്യുന്നത്' -ഭർത്താവ് വിഡിയോയിൽ പറയുന്നത് കേൾക്കാം.
തിളച്ച എണ്ണയിൽ കൈമുക്കിയതോടെ ഭാര്യ കരയുന്നതും കൈ പച്ചവെള്ളത്തിൽ മുക്കുന്നതും വിഡിയോയിൽ കാണാം. സമൂഹമാധ്യമങ്ങളിൽ വിഡിയോ വൻതോതിൽ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. സംഭവത്തിൽ ഭർത്താവിനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസൽ ചെയർമാൻ നീലം ഗാർഹെ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.