രാജ്യത്തെ ഒന്നിപ്പിക്കുന്നത് തപസ്യ, ആരും കൂടെയില്ലെങ്കിൽ തനിച്ച് പോകും - രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: രാജ്യത്തെ ഒന്നിപ്പിക്കുക എന്നത് തനിക്ക് തപസ്യയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇതൊരു നീണ്ടയുദ്ധമാണ് എന്നറിയാം. താനതിന് തയാറാണ്. മുന്നോട്ടുള്ള യാത്രയിൽ ആരും കൂടെയില്ലെങ്കിൽ താൻ തനിച്ചുപോകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പാർട്ടിയിലെ മുതിർന്ന നേതാക്കളായ ഗുലാം നബി ആസാദും ആനന്ദ് ശർമയും അടക്കമുള്ളവർ പാർട്ടി സ്ഥാനങ്ങൾ ഉപപേക്ഷിച്ചതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പരാമർശം.
സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്ന് ആരംഭിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ വിശദീകരണ യോഗത്തിലായിരുന്നു രാഹുൽ ഈ പരാമർശം നടത്തിയത്.
സംഘപരിവാർ ആശയം ഒരു വശത്തും രാജ്യത്തെ ഒന്നിപ്പിക്കുന്നതിനുള്ള ആശയം മറുവശത്തുമായാണ് രാജ്യം നിൽക്കുന്നതെന്ന് ജനങ്ങളെ ബോധവത്കരിക്കുകയാണ് യാത്രയുടെ ലക്ഷ്യം. രാജ്യത്തെ ജനങ്ങൾക്ക് ഒന്നിച്ചു ചേരുന്നതിന്റെ രാഷ്ട്രീയമാണ് ആവശ്യമെന്നും ഭിന്നിപ്പിക്കലിന്റെ രാഷ്ട്രീയമല്ല അവർ തെരഞ്ഞെടുക്കുകയുമെന്നുള്ള വിശ്വാസത്തിലാണ് തങ്ങൾ ഇൗ യാത്ര ആരംഭിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
യാത്രയുടെ ലോഗോ പ്രകാശനം ചെയ്തു. മിലേ കദം, ജോഡോ വദൻ എന്ന സന്ദേശമുയർത്തി നടത്തുന്ന യാത്ര രാജ്യത്തെ12 സംസ്ഥാനങ്ങളെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളെയും താണ്ടി 3500 കിലോമീറ്ററാണ് പിന്നിടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.