വിവാദങ്ങൾക്കിടെ പ്രധാനമന്ത്രിയുടെ ‘മൻ കി ബാത്ത്’ ഇന്ന്
text_fieldsകായിക താരങ്ങളുടെ പ്രതിഷേധമുൾപ്പെടെ നിരവധി വിവാദ വിഷയങ്ങൾ കത്തി നിൽക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ വർഷത്തെ അവസാനത്തെ ‘മൻ കി ബാത്ത്’ ഞായറാഴ്ച രാവിലെ സംപ്രേക്ഷണം ചെയ്യും. ബി.ജെ.പിയുടെ ഭരണം തുടരുമോയെന്ന് തീരുമാനിക്കുന്ന നിർണായകമായ തിരഞ്ഞെടുപ്പ് വർഷത്തിലേക്ക് രാജ്യം നീങ്ങുമ്പോൾ, ഈ റേഡിയോ പരിപാടിക്ക് പ്രാധാന്യം ഏറെയാണ്.
2014 ഒക്ടോബറിൽ ആരംഭിച്ച മൻ കി ബാത്തിൽ യോഗ, സ്ത്രീകൾ നേതൃത്വം നൽകുന്ന സംരംഭങ്ങൾ, യുവാക്കൾ, ശുചിത്വം എന്നിവയാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങൾ. രാജ്യത്തിെൻറ സാംസ്കാരിക പൈതൃകമായ ഇന്ത്യയുടെ സൈനികരുടെ വീര്യത്തെയും ത്യാഗത്തെയും കുറിച്ച് പ്രധാനമന്ത്രി മൻ കി ബാത്തിൽ സംസാരിച്ചിരുന്നു. എന്നാൽ, ഇന്ന് നടക്കുന്ന മൻ കി ബാത്തിൽ സമകാലിക വിഷയത്തിൽ ഏത് രീതിയിൽ പ്രതികരിക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. പാർലമെൻറ് ആക്രമണം, കായിക താരങ്ങളുടെ പ്രതിഷേധം, അയോധ്യ, മണിപ്പൂർ കാലാപം തുടങ്ങിയ വിഷയങ്ങളിലുളള പ്രതികരണമാണ് ജനം കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.