ടോയ്‌ലറ്റ് ഫ്‌ളഷ് ചെയ്യുന്നതിലൂടെ രോഗം പകരാമെന്ന് പഠനം
text_fieldsബീജിങ്: ടോയ്‌ലറ്റ് ഫ്‌ളഷ് ചെയ്യുമ്പോള്‍ വൈറസുകള്‍ പടരാമെന്ന് പഠനം. ചൈനയിലെ യാങ്‌സോ സര്‍വകലാശാലയിലെ ഗവേഷകര്‍ അടുത്തിടെ നടത്തിയ പഠനത്തില്‍ കൊവിഡ് വൈറസ് പോലുള്ളവ ടോയ് ലെറ്റ് ഫ്ളഷ് ചെയ്യുന്നതിലൂടെയും മറ്റുള്ളവരിലേക്ക് പകരാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതായി വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
പറയുന്നത് കമ്പ്യൂട്ടര്‍ മോഡലുകള്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തില്‍ ഫ്‌ളഷിംഗ് ടോയ്‌ലറ്റിലെ ജലവും വായുപ്രവാഹവും രോഗം പകരാൻ കാരണമാകാമെന്നാണ് തെളിയിക്കുന്നത്. ഇതിനെ ശാസ്ത്രജ്ഞര്‍ ‘ടോയ്‌ലറ്റ് പ്ലൂം എയറോസോള്‍’ എന്നാണ് വിളിക്കുന്നതെന്നും ഫിസിക്‌സ് ഓഫ് ഫ്‌ലൂയിഡ്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനത്തില്‍ പറയുന്നു.
നഗ്‌നനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയാത്തതും വായുവിലേക്ക് പടര്‍ന്ന് ചുറ്റുപാടുകളില്‍ തങ്ങി നില്‍ക്കുകയും ചെയ്യുന്ന രോഗകാരികൾ അടുത്ത തവണ ടോയ്‌ലറ്റില്‍ പോകുന്ന ആൾ ശ്വസിക്കുന്നതിലൂടെ വൈറസ് വ്യാപനമുണ്ടാവുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ആളുകള്‍ ആദ്യം ലിഡ് അടച്ച ശേഷമായിരിക്കണം ഫ്‌ളഷിംഗ് നടത്തേണ്ടതെന്നും പഠനത്തില്‍ പറയുന്നു.
പൊതു ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുന്നതിലൂടെ ഇത്തരത്തില്‍ രോഗകാരണമാകുന്ന വൈറസുകള്‍ പകരാമെങ്കിലും കൊവിഡ് വൈറസ് പകരുമോയെന്ന കാര്യത്തില്‍ തെളിവുകള്‍ ലഭ്യമായിട്ടില്ലെന്ന് അരിസോണ സര്‍വകലാശാലയിലെ മൈക്രോബയോളജിസ്റ്റ് ചാള്‍സ് പി ഗെര്‍ബ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.