‘പഴയ സഹപ്രവർത്തകെൻറ സ്ഥിതിയിൽ സഹതാപം’; ട്വീറ്റുമായി ജ്യോതിരാദിത്യ സിന്ധ്യ
text_fieldsന്യൂഡൽഹി: 12 എം.എൽ.എമാരുമായി കോൺഗ്രസ് നേതാവും രാജസ്ഥാൻ ഉപമുഖ്യമന്ത്രിയുമായ സചിൻ പൈലറ്റ് ഡൽഹിയിലെത്തിയതിന് പിന്നാലെ ട്വീറ്റുമായി ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ.
എെൻറ പഴയ സുഹൃത്തിെൻറ അവസ്ഥയിൽ സഹതാപം തോന്നുന്നു. രാജസ്ഥാൻ മുഖ്യമന്ത്രിക്ക് കീഴിൽ സച്ചിൻ പൈലറ്റിനെ ഒതുക്കിയിരിക്കുകയാണ്. കോൺഗ്രസിൽ പ്രതിഭക്കും യോഗ്യതക്കും വിലയില്ലെന്ന് ബോധ്യപ്പെട്ടിരിക്കുന്നു -ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിൽ കുറിച്ചു.
രാജസ്ഥാനിലെ കോൺഗ്രസ് ഭരണം അട്ടിമറിക്കാനുള്ള ബി.ജെ.പി ശ്രമം ചെറുക്കുന്നതിൽ പാർട്ടി നേതൃത്വം കാണിക്കുന്ന അലസതയെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ നേരത്തേ രംഗത്തെത്തിയിരുന്നു.
മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ജ്യോതിരാദിത്യ സിന്ധ്യ നേരത്തേ 22 എം.എൽ.എമാരുമായി കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.