ഉപരാഷ്ട്രപതി, ഗവർണർ പദവികൾക്ക് വേണ്ടി ചില മുസ്‍ലിംകൾ സഹിഷ്ണുതയുടെ മുഖംമൂടി അണിയുന്നു: കേന്ദ്ര മന്ത്രി
text_fieldsന്യൂഡൽഹി: സഹിഷ്ണുതയുള്ള മുസ്‍ലിംകൾ വളരെ കുറവാണെന്നും അവരിൽ ചിലർ സഹിഷ്ണുതയുടെ മുഖംമൂടി അണിയുന്നത് ഉപരാഷ്ട്രപതിയുടെയും ഗവർണറുടെയും വൈസ് ചാൻസലറുടെയും പദവികൾക്കാണെന്നും കേന്ദ്ര നിയമ നീതിന്യായ സഹമന്ത്രി സത്യപാൽ സിങ്ങ് ബഘേൽ. ഇന്ത്യയുടെ അടിസ്ഥാന ഘടന ഹിന്ദുരാഷ്ട്രമാണെന്നും ന്യൂഡൽഹി മഹാരാഷ്ട്ര സദനിൽ ആർ.എസ്.എസ് സംഘടിപ്പിച്ച ‘നാരദ പത്രകാർ സമ്മാൻ സമാരോഹ്’ പരിപാടിയിൽ കേന്ദ്ര മന്ത്രി വ്യക്തമാക്കി.
സഹിഷ്ണുതയുള്ള മുസ്‍ലിംകളെ വിരലിലെണ്ണാമെന്നും അവരുടെ എണ്ണം ആയിരങ്ങൾ വരില്ലെന്നും മന്ത്രി പറഞ്ഞു.
ഉള്ളവർ തന്നെ പൊതു ഇടത്തിൽ ജീവിക്കാനുള്ള മുഖംമൂടിയെന്ന നിലയിക്കാണ് സഹിഷ്ണുത കാണിക്കുന്നത്. ഇത് അവരെ ഗവർണറുടെയും ഉപ രാഷ്ട്രപതിയുടെയും വൈസ് ചാൻസറലറുടെയും മന്ദിരങ്ങളിലെത്തിക്കും. എന്നാൽ അവർ വിരമിക്കുന്നതോടെ മനസ് തുറക്കുകയും ചെയ്യും.
പരിപാടിയിൽ സംബന്ധിച്ച ഇൻഫർമേഷൻ കമീഷണർ ഉദയ് മഹൂർകർ ഇന്ത്യ ഇസ്‍ലാമിക മൗലികവാാദത്തിനെതിരെ പൊരുതുമ്പോൾ തന്നെ അക്ബറിനെ പോലെ സഹിഷ്ണുതയുള്ള മിതവാദികളും ആധുനികവാദികളുമായ മുസ്‍ലിംകളെ ചേർത്തു പിടിക്കണമെന്ന് ആവശ്യപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര നിയമ നീതിന്യായ സഹമന്ത്രി. അക്ബറിന്റെ മതസഹിഷ്ണുതയും കേവലം തന്ത്രമായിരുന്നുവെന്ന് തള്ളിപ്പറഞ്ഞാണ് മുസ്‍ലിംകളിൽ സഹിഷ്ണുതയുളളവർ വളരെ കുറവാണെന്ന് മന്ത്രി പറഞ്ഞത്. ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള രാജ്യമാണെന്ന് മനസിലാക്കിയ അക്ബറിന്റെ തന്ത്രമായിരുന്നു അതെന്നും അക്ബർ മതേതരനായിരുന്നുവെങ്കിൽ ചിത്തോഡ്ഗഢ് കൂട്ടക്കൊല സംഭവിക്കില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
‘ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടന എന്താണെന്ന് പലരും ചർച്ച ചെയ്യുന്നുണ്ട് എന്നും എന്നാൽ ഇന്ത്യയുടെ അടിസ്ഥാന ഘടന 1192നും മുമ്പുള്ള ഹിന്ദു രാഷ്ട്രമാണെന്നും കേന്ദ്ര നിയമ നീതിന്യായ സഹമന്ത്രി ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.