യു.പിയിൽ ഡെങ്കി വ്യാപിക്കുന്നു; മരണം 100 ആയി
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 100 ആയി. ഫിറോസാബാദിലും സമീപ ജില്ലകളിലുമാണ് ഡെങ്കിപ്പനി പടർന്നു പിടിക്കുന്നത്. ഇവിടെ നിന്നുള്ള 200 സാമ്പ്ളുകളിൽ പകുതിയിലധികം പേർക്കും രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച നാഷനൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോളിന്‍റെ (എൻ.സി.ഡി.സി) അഞ്ചംഗ സംഘം പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം നാല് മരണം സംഭവിച്ചു. യു.പിയിലെ മഥുര, ആഗ്ര പ്രദേശങ്ങളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഫിറോസാബാദിൽ നിന്ന് 60 കി.മീ അപ്പുറത്തുള്ള മഥുരയിൽ 15 ദിവസത്തിനുള്ളിൽ 11 കുട്ടികൾ മരിച്ചതായും റിപ്പോർട്ട് പുറത്തുവന്നു.
ഡെങ്കിപ്പനിയുടെ കൂടുതൽ ഗുരുതര രൂപമായ ഹെമറാജിക് ഡെങ്കി (ഡിഎച്ച്എഫ്) എത്രയുണ്ടെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ എ.കെ. സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.