ഒരാഴ്ച്ചമുമ്പുവരെ 100, ഇപ്പോൾ നാലും അഞ്ചും രൂപ; തക്കാളി വില കൂപ്പുകുത്തിയതോടെ കർഷകർ പ്രതിസന്ധിയിൽ
text_fieldsഒരാഴ്ച്ചമുമ്പുവരെ 100 രൂപയുണ്ടായിരുന തക്കാളി വില കൂപ്പുകുത്തി. കിലോക്ക് നാലും അഞ്ചും രൂപയിലേക്ക് വില താഴ്ന്നതോടെ കർഷകർ പ്രതിസന്ധിയിലായി. ആഴ്ചകൾക്ക് മുൻപ് ഒരു കിലോ തക്കാളിയുടെ വില നൂറ് രൂപയ്ക്ക് മുകളിലായിരുന്നുവെങ്കിൽ ഇപ്പോൾ നാലും അഞ്ചും രൂപയ്ക്കാണ് തക്കാളി വിൽക്കുന്നത്. വില കൂപ്പുകുത്തിയതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് തക്കാളി കർഷകർ.
ആഴ്ച്ചകൾക്ക് മുമ്പ് കിലോക്ക് ഇരുനൂറു രൂപ വരെ എത്തിയപ്പോൾ കേരളത്തിൽ തക്കാളി ഉത്പാദനം കുറവായിരുന്നു. ഇപ്പോൾ വിളവെടുപ്പ് തുടങ്ങിയപ്പോൾ തക്കാളി വില താഴോട്ട് വീഴുകയായിരുന്നു. നാലും അഞ്ചും രൂപയ്ക്കാണ് തക്കാളി വിൽപ്പന. കൃഷിക്കിറക്കിയ പണം പോലും മടക്കി കിട്ടാത്ത വിധം പ്രതിസന്ധി എന്ന് കർഷകർ പറയുന്നു.
തക്കാളി വില ഉയർന്നപ്പോൾ പിടിച്ചു കെട്ടാൻ സർക്കാർ പല മാർഗങ്ങളും സ്വീകരിച്ചു. എന്നാൽ വില താഴോട്ട് വരുമ്പോൾ നടപടി ഇല്ലാത്തത് എന്തു കൊണ്ടെന്നും കർഷകർ ചോദിക്കുന്നു. 16 ഇനം പച്ചക്കറികൾക്ക് താങ്ങുവില പ്രഖ്യാപിച്ചെന്നു സർക്കാർ അവകാശപ്പെടുമ്പോഴും അതിന്റെ പ്രയോജനം ഉണ്ടാകുന്നില്ലെന്നാണ് കർഷകരുടെ നിലപാട്.
മൊത്തക്കച്ചവട വിപണികളിലേക്കുള്ള തക്കാളിയുടെ വരവ് വർധിച്ചതാണ് തക്കാളിക്ക് വില ഇടിയാൻ കാരണം. തലവടി, ധർമ്മപുരി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് തക്കാളി എത്തുന്നുണ്ട്. ശരാശരി 15 കിലോ ഭാരമുള്ള മൂവായിരത്തിലധികം പെട്ടികളാണ് നിലവിൽ ഈറോഡ് വിപണിയിലെത്തുന്നത്. നവംബർ, ഡിസംബർ മാസങ്ങളിൽ 1000-ൽ താഴെ പെട്ടികൾ മാത്രമാണ് എത്തിയിരുന്നത്. 2021 ഡിസംബറിൽ തക്കാളിയുടെ മൊത്തവില കിലോയ്ക്ക് 120 രൂപയായിരുന്നപ്പോൾ ചില്ലറവിൽപ്പന വില കിലോയ്ക്ക് 140 രൂപ വരെ എത്തിയിരുന്നു.ജനുവരി ആദ്യവാരം മഴ മാറിനിന്നതോടെ വിപണിയിലേക്കുള്ള തക്കാളി വരവ് വർധിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.