ടൂൾ കിറ്റ് കേസ്; കേന്ദ്രം രണ്ടാഴ്ചക്കകം നിലപാട് അറിയിക്കണം
text_fieldsന്യൂഡൽഹി: ടൂൾ കിറ്റ് കേസിൽ പരിസ്ഥിതി ആക്ടിവിസ്റ്റ് ദിശ രവിയുടെ ഹരജിയിൽ കേന്ദ്ര സർക്കാറിനും ഡൽഹി പൊലീസിനും അവസാനത്തെ അവസരം നൽകി ഡൽഹി ഹൈകോടതി. കേസിൽ ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുമായി ബന്ധപ്പെട്ട അന്വേഷണ രേഖ മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുക്കുന്നതിൽനിന്ന് പൊലീസിനെ തടയണമെന്നാവശ്യപ്പെട്ടാണ് ദിശ രവി ഹരജി നൽകിയത്.
ഹരജിയിൽ കേന്ദ്ര സർക്കാറിനും ഡൽഹി പൊലീസിനും രണ്ടാഴ്ചക്കകം എതിർ സത്യവാങ്മൂലം സമർപ്പിക്കാമെന്ന് ജസ്റ്റിസ് പ്രതിഭ എം.സിങ് ഉത്തരവിട്ടു. ഇത് അവസാനത്തെ അവസരമാണെന്നും അവർ പറഞ്ഞു. അടുത്ത വാദംകേൾക്കൽ മേയ് 18ലേക്ക് നിശ്ചയിച്ചു.
പരാതിയിൽ മറുപടി സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ ചേതൻ ശർമയും അഡ്വ.അജയ് ദിഗ്പോളും ഡൽഹി പൊലീസിനുവേണ്ടി ഹാജരായ അഡ്വ. അമിത് മഹാജനും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.