'സത്യം ഭയമില്ലാതെ തുടരും'; ടൂൾകിറ്റ് വിവാദത്തിൽ രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ബി.ജെ.പിയുടെ ടൂൾ കിറ്റ് ആരോപണത്തിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'സത്യം ഭയമില്ലാതെ തുടരും' എന്ന ഒറ്റ വാചകത്തിലൂടെയായിരുന്നു രാഹുലിെൻറ പ്രതികരണം. ടൂൾകിറ്റ് ഹാഷ്ടാഗിനൊപ്പമായിരുന്നു രാഹുലിെൻറ ട്വീറ്റ്.
ബി.ജെ.പി വക്താവ് സംപിത് പത്ര പങ്കുവെച്ച ടൂൾകിറ്റ് ട്വീറ്റുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിെൻറ പ്രത്യേക സംഘം ട്വിറ്റർ ഇന്ത്യയുടെ ഡൽഹിയിലെയും ഗുരുഗ്രാമിലെയും ഒാഫിസിൽ കഴിഞ്ഞദിവസം എത്തിയിരുന്നു. ഇതിനുപിന്നാലെയാണ് രാഹുലിെൻറ ട്വീറ്റ്.
സംപിത് പത്ര ആരോപിച്ച കോൺഗ്രസ് ടൂൾ കിറ്റ് കേസുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് ലഡോ സാരായിലെയും ഗുരുഗ്രാമിലെയും ട്വിറ്റർ ഒാഫിസിലെത്തി പൊലീസ് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. വിവരങ്ങൾ ശേഖരിക്കാൻ എത്തിയതെന്നായിരുന്നു വിശദീകരണം. എന്നാൽ ട്വിറ്റർ ഇന്ത്യയുടെ ഒാഫിസ് അടച്ചിട്ട നിലയിലായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കാൻ കോൺഗ്രസ് ടൂൾ കിറ്റ് ഉപയോഗിച്ചുവെന്ന് സംപിത് പത്ര ട്വിറ്ററിലൂടെ ആരോപിക്കുകയായിരുന്നു. ഇതിെൻറ രേഖകളും സംപിത് പത്ര പങ്കുവെച്ചു. എന്നാൽ സംപിത് പത്ര ട്വിറ്ററിലൂടെ പങ്കുവെച്ച രേഖകൾക്ക് 'മാനിപുലേറ്റഡ് മീഡിയ' എന്ന ടാഗ് ട്വിറ്റർ നൽകിയിരുന്നു. ഇതിൽ വിശദീരണം തേടുകയായിരുന്നു ഡൽഹി പൊലീസ്. എന്ത് അടിസ്ഥാനത്തിലാണ് സംപിത് പത്ര പങ്കുവെച്ച ചിത്രം തെറ്റാണെന്ന് സൂചിപ്പിക്കുന്നതെന്ന് വിശദമാക്കണമെന്നായിരുന്നു പൊലീസിെൻറ ആവശ്യം.
സംപിത പത്ര പങ്കുവെച്ച രേഖകൾ വ്യാജമായി ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഇതു സംബന്ധിച്ച് പൊലീസ് പരാതി നൽകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.