പ്രതിഷേധം തണുപ്പിക്കാൻ ദേശീയഗാനം പാടി ഡി.സി.പി - VIDEO
text_fieldsബംഗലൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധവുമായി ബംഗളൂരു ടൗൺ ഹാൾ പരസിരത്ത് തടിച്ചു കൂടിവരെ അനുനയിപ്പിക്കാൻ ദേശീയഗാനം പാടി ഡി.സി.പി. ബംഗളൂരു ഡി.സി.പി ചേതൻ സിങ് റാത്തോറാണ് പ്രതിഷേധവുമായി വന്നവരെ ദേശീയഗാനവും ചൊല്ലിച്ച് മടക്കി അയച്ചത്.
മുദ്രാവാക്യവുമായി ഒത്തുകൂടിയ പ്രതിഷേധക്കാർക്കിടയിലേക്ക് എത്തിയ ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ചേതന്‍ പ്രതിഷേധക്കാരോട് ശാന്തരാകാന്‍ മൈക്കിലൂടെ ആവശ്യപ്പെട്ടു. പ്രതിഷേധക്കാർക്കിടയിൽ അക്രമസ്വഭാവമുള്ളവർ നിയമം കൈയ്യിലെടുക്കാനുള്ള സാധ്യതയുണ്ടെന്നും അത് സ്വയം കണ്ടെത്തണമെന്നും അദ്ദേഹം സമരക്കാരോട് ആവശ്യപ്പെട്ടു. തുടർന്ന് ഒരു ഗാനം പാടാമെന്നും ഏറ്റുപാടണമെന്ന് ആവശ്യപ്പെടുകയും മൈക്കിലൂടെ ദേശീയ ഗാനം പാടുകയുമായിരുന്നു.
എഴുന്നേറ്റ് നിന്ന് ദേശീയഗാനം പാടിയ പ്രതിഷേധക്കാര്‍ ഒന്നടങ്കം പിരിഞ്ഞു പോയി. പ്രധാനനഗരങ്ങളിലെ പ്രതിഷേധങ്ങളെ പൊലീസ് അടിച്ചമർത്തി കൊണ്ടിരിക്കുേമ്പാഴാണ് ബംഗളൂരു ഡി.സി.പിയുടെ വേറിട്ട ശ്രമം.
#WATCH Karnataka: DCP of Bengaluru(Central),Chetan Singh Rathore sings national anthem along with protesters present at the Town Hall in Bengaluru, when they were refusing to vacate the place. Protesters left peacefully after the national anthem was sung. #CitizenshipAmendmentAct pic.twitter.com/DLYsOw3UTP
— ANI (@ANI) December 19, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.