ഗാന്ധിവധ വിവാദം: നിറയൊഴിച്ച മൂന്ന് ഹിന്ദു മഹാസഭാ നേതാക്കൾ അറസ്റ്റിൽ; പൂജ പാണ്ഡെ ഒളിവിൽ
text_fieldsന്യൂഡൽഹി: ഗാന്ധിക്കുനേരെ പ്രതീകാത്മകമായി നിറയൊഴിച്ച സംഭവത്തിൽ മൂന്ന് ഹിന്ദു മഹാസഭാ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ച വിഡിയോയിൽനിന്ന് തിരിച്ചറിഞ്ഞ 13 പേർെക്കതിെര െഎ.പി.സിയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തിരുന്നു. സംഭവത്തെ അതി ഗൗരവമായാണ് തങ്ങൾ കാണുന്നതെന്നും മുഴുവൻ കുറ്റവാളികൾക്കെതിെരയും നടപടിയുണ്ടാവുമെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു. വെടിവെപ്പിന് നേതൃത്വം നൽകിയ പൂജ പാണ്ഡെ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.
അതേസമയം രാഷ്ട്രപിതാവിെൻറ വധത്തെ പുനരാവിഷ്കരിച്ച ഹിന്ദു മഹാസഭ നേതാവ് പൂജ ശകുൻ പാണ്ഡെ കേന്ദ്രമന്ത്രി ഉമാഭാരതിക്കും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് ചൗഹാനും ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ വൈറലായിരുന്നു. പൂജ ശകുൻ 2017 മാർച്ച് 19ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് പ്രചരിക്കുന്നത്. വിവാദമായ സാഹചര്യത്തിൽ പൂജ ശകുൻ ചിത്രം നീക്കം ചെയ്തിരുന്നു. പ്രതീകാത്മക ഗാന്ധി വധത്തിെൻറ പശ്ചാത്തലത്തിൽ ഉമാഭാരതി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾക്കെതിരെ പ്രതിഷേധം കനത്തിരുന്നു.
മഹാത്മാഗാന്ധിയുടെ 71ാം ചരമ വാർഷികത്തിൽ യു.പിയിലെ അലീഗഢിലാണ് ഹിന്ദു മഹാസഭ ഗാന്ധിവധം പുനരാവിഷ്കരിച്ചത്. ഗാന്ധിയുടെ കോലം ഉണ്ടാക്കി പൂജ കളിത്തോക്ക് ഉപയോഗിച്ച് നിറയൊഴിക്കുകയായിരുന്നു. ഇതിനുശേഷം പ്രതീകാത്മകമായി രക്തമൊഴുക്കുകയും ഗാന്ധിയുടെ ചിത്രം കത്തിക്കുകയും ചെയ്തു. ഗാന്ധിഘാതകൻ ഗോദ്സെയുടെ ചിത്രത്തിൽ പൂമാല ചാർത്തി മധുര പലഹാരം വിതരണം ചെയ്താണ് പൂജ മടങ്ങിയത്. ഗാന്ധിയെ ഗോദ്സെ വധിച്ച ജനുവരി 30 ശൗര്യ ദിവസ് ആയാണ് ഹിന്ദു മഹാസഭ ആചരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.