Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2023 1:39 AM GMT Updated On
date_range 5 Oct 2023 1:39 AM GMTഡൽഹിയിലെ അസിസ്റ്റൻറ് കമ്മീഷണർ വെടിവെച്ച് ജീവനൊടുക്കി; മൂന്ന് ദിവസം മുൻപാണ് ഇദ്ദേഹത്തിെൻറ ഭാര്യ മരിച്ചത്
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹി പൊലീസിലെ അസിസ്റ്റൻറ് കമ്മീഷണർ സ്വയം വെടിവെച്ച് ജീവനൊടുക്കി. അനിൽ കുമാർ സിശോദിയ(55) ആണ് മരിച്ചത്. തെക്ക്-കിഴക്കൻ ഡൽഹിയിലെ ജംഗ്പൂരയിലുള്ള വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസം മുൻപാണ് ഇദ്ദേഹത്തിെൻറ ഭാര്യ മരിച്ചത്. ഇതോടെ, മാനസികമായി തകർന്നിരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
ഡൽഹിയിലെ സൗത്ത്-വെസ്റ്റ് സോണിൽ അസിസ്റ്റൻറ് പൊലീസ് കമ്മീഷണറായി (എ.സി.പി) ജോലിചെയ്തുവരികയായിരുന്നു അനിൽ സിസോദിയ. പേഴ്‌സണൽ റിവോൾവർ ഉപയോഗിച്ച് ഇയാൾ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story