Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചിദംബരത്തിനും മകനും...

ചിദംബരത്തിനും മകനും വിദേശയാത്രക്ക്​ അനുമതി

text_fields
bookmark_border
ചിദംബരത്തിനും മകനും വിദേശയാത്രക്ക്​ അനുമതി
cancel

ന്യൂഡൽഹി: എ​യ​ർ​സെ​ൽ-​മാ​ക്​​സി​സ്​ അ​ഴി​മ​തി കേ​സി​ൽ മു​ൻ ധ​ന​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തിനും മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​ര​ത്തിനും വിദേശയാത്രക്ക്​ സുപ്രീംകോടതി അനുമതി നൽകി. കർശന ഉപാധികളോടെയാണ്​ അനുമതി​. കേസിൽ അന്വേഷണ സംഘത്തോട്​ സഹകരിക്കണമെന്നും അല്ലാത്തപക്ഷം ഇരുവർക്കുമെതിരെ നടപടിയുണ്ടാകുമെന്നും കോടതി നിർദേശിച്ചു.
സുപ്രീംകോടതിയിൽ 10 കോടിരൂപ ഡെപ്പോസിറ്റായി നൽകണം. കാർത്തി ചിദംബരം മാർച്ച്​ അഞ്ച്​, ആറ്​, ഏഴ്​, പന്ത്രണ്ട്​ തീയതികളിൽ ചോദ്യം ചെയ്യലിനായി എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ട്രേറ്റിന്​ മുന്നിൽ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.

കാർത്തിയുടെ ഹരജി എതിർത്ത ഇ.ഡി, ഇവർക്ക്​ വിദേശയാത്രക്ക്​ അനുമതി നൽകിയാൽ ഏജൻസിയുമായി സഹകരിക്കില്ലെന്നും ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞുമാറുമെന്നും കോടതിയെ ബോധിപ്പിച്ചു. അന്വേഷണം കൂടുതൽ വൈകിക്കാൻ കാർത്തി വിദേശയാത്രകൾ നടത്തിയേക്കാമെന്നും അതിനാൽ അത്​ തടയണമെന്നും ഇ.ഡി സുപ്രീംകോടതിയെ അറിയിച്ചു.

എയർസെൽ- മാക്​സിസ്​ കേസിൽ ചോദ്യം ചെയ്യലിനായി കാർത്തി ഹാജരാ​കേണ്ട തീയതികൾ അറിയിക്കാൻ സുപ്രീംകോടതി കഴിഞ്ഞയാഴ്​ച ഇ.ഡിയോട്​ ആവശ്യപ്പെട്ടിരുന്നു.

3500 കോ​ടി​യു​ടെ എ​യ​ർ​സെ​ൽ-​മാ​ക്​​സി​സ്​ ഇ​ട​പാ​ടി​ൽ, മൊ​റീ​ഷ്യ​സി​ലെ ​ മാ​ക്​​സി​സി​​​​െൻറ ഉ​പ ക​മ്പ​നി​ക്ക്​ വി​ദേ​ശ നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന ബോ​ർ​ഡി​​​​െൻറ അ​നു​മ​തി വ​ഴി​വി​ട്ട്​ സം​ഘ​ടി​പ്പി​ച്ച്​ ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ ചി​ദം​ബ​ര​ത്തി​നും മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​നു​മെ​തി​രാ​യ കേ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karti chidambaramTravel Abroadsupreme court
News Summary - Top Court Allows Karti Chidambaram To Travel Abroad- India news
Next Story