‘ഇലക്ട്രൽ ബോണ്ടുകൾ തുടരാം, സംഭാവന വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം’
text_fieldsന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾക്ക് അജ്ഞാത കേന്ദ്രങ്ങളിൽ നിന്നുള്ള സംഭാവനകൾ ലഭ്യമാക്കാൻ സഹായിക്കുന്ന ഇലക്ട്രൽ ബോണ്ടുകൾ നിർത്തലാക്കില്ലെന്ന് സുപ്രീംകോടതി. എന്നാൽ ഇലക്ട്രൽ ബോണ്ടുകൾ വഴി ലഭിച്ച സംഭാവനകളുടെ വിവരങ്ങൾ എല്ലാ രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കണം. സംഭാവന സംബന്ധിച്ച വിവരങ്ങൾ മെയ് 30 നകം മുദ്രവെച്ച കവറിൽ കമീഷന് മുമ്പാകെ സമർപ്പിക്കണമെന്നും സുപ്രീംകോടതി ഇടക്കാല ഉത്തരവിൽ നിർദേശിച്ചു.
ഇലക്ട്രൽ ബോണ്ടുകൾ വഴി സംഭാവനകൾ നൽകിയവരെ കുറിച്ചുള്ള വിവരങ്ങൾ, എത്ര തുക ലഭിച്ചു, ഓരോ ബോണ്ടിലും ലഭിച്ച തുകയുടെ വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് നടപടികളുടെ സുതാര്യതക്കായി ഇലക്ട്രൽ ബോണ്ടുകൾ നിർത്തലാക്കണമെന്ന ഹരജിയിലാണ് കോടതിയുടെ നിർദേശം.
വിഷയം കോടതി പരിഗണിച്ചു. തെരെഞ്ഞടുപ്പ് കമീഷൻെറ നിലപാടും പരിശോധിച്ചു. നിലവിൽ ഇക്കാര്യത്തിൽ വാദം കേൾക്കേണ്ടതുണ്ട്. ചെറിയ സമയത്തിനുള്ളിൽ വിഷയത്തിൽ തീരുമാനമെടുക്കാനാവില്ല. അതിനാൽ ഹരജിയിൽ ഇടക്കാല നടപടി പ്രഖ്യാപിക്കുകയാണെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.