കേന്ദ്രത്തിെൻറ എതിർപ്പ് മറികടന്നു സുപ്രീംകോടതിയിൽ നാലു ജഡ്ജിമാർ കൂടി
text_fieldsന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്ത രണ്ട് ഹൈകോടതി ജഡ്ജിമാരുള്‍പ്പെടെ നാലുപേരെ സ ുപ്രീംകോടതി ജഡ്ജിമാരായി ഉയര്‍ത്തി. വിവിധ ഹൈകോടതികളിൽ ജസ്റ്റിസുമാരായ അനിരുദ ്ധ ബോസ്, എ.എസ്. ബൊപ്പണ്ണ ബി.ആർ. ഗവായി, സൂര്യകാന്ത് എന്നിവരാണ് സുപ്രീംകോടതിയിലെത്ത ുന്നത്.
അനിരുദ്ധ ബോസിെൻറയും എ.എസ്. ബൊപ്പണ്ണയുടെയും പേരുകള്‍ പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി കേന്ദ്രം സുപ്രീംകോടതി കൊളീജിയത്തിന് തിരിച്ചയച്ചിരുന്നു. പ്രാദേശിക പ്രാതിനിധ്യവും സീനിയോറിറ്റി പ്രശ്നവും ചൂണ്ടിക്കാട്ടിയാണ് ഇവരുടെ പേരുകള്‍ തിരിച്ചയച്ചത്.
എന്നാല്‍, കേന്ദ്ര നിലപാട് തള്ളി രണ്ടുപേരെയും വീണ്ടും കൊളീജിയം ശിപാര്‍ശ ചെയ്തിരുന്നു. കൊളീജിയം ശിപാര്‍ശ അംഗീകരിച്ച കേന്ദ്രം രാഷ്ട്രപതിയുടെ പരിഗണനക്ക് വിട്ടു.ബോസ് ഝാർഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസും ബൊപ്പണ്ണ ഗുവാഹതി ൈഹകോടതി ചീഫ് ജസ്റ്റിസുമാണ്. മുംബൈ ഹൈകോടതി ജഡ്ജിയാണ് ഗവായി. ഹിമാചൽപ്രദേശ് ചീഫ് ജസ്റ്റിസിെൻറ ചുമതല വഹിക്കുകയാണ് ജസ്റ്റിസ് കാന്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.