ബാബരി കേസ് അടിയന്തരമായി കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദ് ഭൂമി കേസിൽ അടിയന്തര വാദം കേൾക്കണമെന്ന ഹരജിക്കാരന്‍റെ ആവശ്യം സുപ്രീംകോടതി നിരസിച്ചു. അഖില ഭാരതീയ ഹിന്ദു മഹാസഭ നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊേഗായി അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
കേസ് മാറ്റുന്ന കാര്യത്തിൽ കോടതി ഉത്തരവ് പുറപ്പെടുവിച്ച് കഴിഞ്ഞതാണ്. ഇനി മുൻ നിശ്ചയിച്ച പ്രകാരം ജനുവരിയിലാണ് പരിഗണനക്ക് വരികയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഉത്തർപ്രദേശ് സർക്കാറിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയും സി.എസ് വൈദ്യനാഥനും കോടതിയിൽ ഹാജരായി.
പള്ളി നിലനിന്ന 2.77 ഏക്കർ ഭൂമിയുടെ ഉടമാവകാശം സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാഡ, രാംലല്ല എന്നിവക്കായി തുല്യമായി വീതിച്ച അലഹബാദ് ഹൈകോടതി വിധിക്കെതിരായ 14 അപ്പീലുകളാണ് സുപ്രീംകോടതി മുമ്പാകെയുള്ളത്.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊേഗായി, ജസ്റ്റിസുമാരായ എസ്.കെ കൗൾ എന്നിവരുൾപ്പെട്ട ബെഞ്ചാണ് വാദം കേൾക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.