Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജെയ്​റ്റ്​ലിക്കെതിരായ...

ജെയ്​റ്റ്​ലിക്കെതിരായ പൊതുതാൽപര്യ ഹരജി തള്ളി; അഭിഭാഷകന്​ 50,000 രൂപ പിഴ

text_fields
bookmark_border
ജെയ്​റ്റ്​ലിക്കെതിരായ പൊതുതാൽപര്യ ഹരജി തള്ളി; അഭിഭാഷകന്​ 50,000 രൂപ പിഴ
cancel

ന്യൂഡൽഹി: അരുൺ ജെയ്​റ്റ്​ലിക്കെതി​രായ പൊതുതാൽപര്യ ഹരജി സുപ്രീംകോടതി തള്ളി. ഹരജി സമർപ്പിച്ച അഭിഭാഷകന്​ 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്​. ആർ.ബി.​െഎയിലെ കരുതൽ ധനവുമായി ബന്ധപ്പെട്ട വിഷയത്തിലാണ്​ അഭിഭാഷകൻ എം.എൽ ശർമ്മ പൊത ുതാൽപര്യ ഹരജി നൽകിയത്​​.

പിഴ അടക്കുന്നത്​ വരെ എം.എൽ ശർമ്മ നൽകുന്ന ​പൊതുതാൽപര്യ ഹരജികൾ സ്വീകരിക്കേണ്ടെന്ന്​ കോടതി രജിസ്​ട്രറിക്ക്​ നിർദേശം ന ൽകി. ഇത്തരത്തിലുള്ള പൊതുതാൽപര്യ ഹരജികൾ പ്രോൽസാഹിപ്പിക്കേണ്ട സാഹചര്യമില്ലെന്ന്​ ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗോഗോയ്​, ജസ്​റ്റിസ്​ എസ്​.കെ കൗൾ എന്നിവരുൾപ്പെട്ട ബെഞ്ച്​ നിരീക്ഷിച്ചു. ധനമന്ത്രിയെ നിയന്ത്രിക്കുക എന്ന​താണോ താങ്കൾ ഹരജിയിലൂടെ ലക്ഷ്യമിടുന്നതെന്ന്​ സുപ്രീംകോടതി ചോദിച്ചു.

അതേസമയം, കോടതിയുടെ സമയം കളയുന്നതാണ്​ ഹരജിയെന്നായിരുന്നു അറ്റോണി ജനറൽ കെ.കെ വേണുഗോപാലി​​​െൻറ വാദം. ചില കമ്പനികളുടെ കിട്ടാകടം എഴുതി തള്ളുന്നതിനായി റിസർവ്​ ബാങ്കി​​​െൻറ കരുതൽ ധനം ജെയ്​റ്റ്​ലി കൊള്ളയടിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ഹരജിയിലെ പ്രധാന ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:finance ministerarun jaitilyIndia News
News Summary - Top Court Rejects Petition Against Arun Jaitley-India news
Next Story