സിഖ് വിരുദ്ധ കലാപക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ കോൺഗ്രസ് നേതാവ് സജ്ജൻകുമാറിന് ജാമ്യമില്ല
text_fieldsന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപക്കേസിൽ കോൺഗ്രസ് നേതാവും മുൻ എം.പിയുമായ സജ്ജന്‍ കുമാറിെൻറ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് വിലയിരുത്തിയാണ് നടപടി. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സജ്ജൻകുമാറിെൻറ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്ന മെഡിക്കൽ രേഖകൾ കോടതി പരിശോധിച്ചു.
''സൂപ്പർ വി.ഐ.പി ചികിത്സക്ക് സജ്ജൻകുമാറിന് അർഹതയില്ല. രാജ്യത്തെ ഏക രോഗി താങ്കളല്ല. എന്താണിവിടെ സംഭവിക്കുന്നത്'' -ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ ഉൾപ്പെട്ട ബെഞ്ച് ആരാഞ്ഞു. കുടുംബത്തിലെ അഞ്ചുപേര്‍ കൊല്ലപ്പെട്ട കേസില്‍ ഡല്‍ഹി ഹൈകോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിനെ തുടർന്നാണ് ജയിലിലായത്.
സജ്ജന്‍ കുമാറിനെ വിട്ടയച്ച വിചാരണക്കോടതി ഉത്തരവ് തള്ളിയാണ് ഹൈകോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ശിക്ഷാകാലാവധി ജീവിതാന്ത്യം വരെയാണെന്ന് വ്യക്തമാക്കിയിരുന്നു. 1984 ഒക്ടോബര്‍ 31ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അംഗരക്ഷകരാൽ വെടിയേറ്റു മരിച്ചതിനെത്തുടര്‍ന്ന് ജനക്കൂട്ടം ദക്ഷിണ-പശ്ചിമ ഡല്‍ഹിയിലെ പാലം കോളനി രാജ്നഗറില്‍ നവംബര്‍ ഒന്നിന് സിഖുകാര്‍ക്കെതിരെ നടത്തിയ ആക്രമണത്തിലാണ് സിഖ് കുടുംബത്തിലെ അഞ്ചുപേർ കൊല്ലപ്പെട്ടത്. സംഭവം നടക്കുമ്പോള്‍ ഔട്ടര്‍ ഡല്‍ഹി ലോക്സഭാംഗമായിരുന്നു സജ്ജന്‍ കുമാര്‍. ഗൂഢാലോചന, കുറ്റകൃത്യത്തിനു പ്രേരിപ്പിക്കല്‍, വീടുകള്‍ക്കും ഗുരുദ്വാരകള്‍ക്കും തീയിടല്‍ തുടങ്ങിയവയാണ് കുറ്റങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.