മതം മാറ്റം തടയുന്നതിനുള്ള നിയമങ്ങളുടെ ഭരണഘടനാ സാധുത പരിശോധിക്കുമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാറുകൾ പാസാക്കിയ മതം മാറ്റം തടയുന്നതിനുള്ള നിയമത്തിന്‍റെ ഭരണഘടനാ സാധുത പരിശോധിക്കുമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ അധ്യക്ഷനായ ബെഞ്ചിേന്റതാണ് തീരുമാനം. നിയമം പാസാക്കിയ സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാറിനും സുപ്രീംകോടതി നോട്ടീസയച്ചു. നാലാഴ്ചക്കകം കേസിൽ മറുപടി നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്.
ഉത്തർപ്രദേശ് സർക്കാറിന്‍റെ 2020ലെ നിയമവിരുദ്ധമായ മതംമാറ്റ ഓർഡിനൻസിനെതിരെയും ഉത്തരാഖണ്ഡ് സർക്കാറിന്‍റെ 2018ലെ മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള നിയമത്തിനെതിരായുമാണ് സുപ്രീംകോടതിയിൽ ഹരജി സമർപ്പിക്കപ്പെട്ടത്. ഉത്തരാഖണ്ഡിലെ നിയമത്തിൽ വിവാഹത്തിന് വേണ്ടിയുള്ള നിർബന്ധിത മതപരിവർത്തനം കുറ്റകരമാണ്. അഭിഭാഷകൻ വിശാൽ താക്കറെയും മറ്റൊരു എൻ.ജി.ഒയുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
രണ്ട് വ്യക്തികൾ തമ്മിലുള്ള വിവാഹത്തിന് സർക്കാറിന്‍റെ മുൻകൂർ അനുമതി വാങ്ങേണ്ട സ്ഥിതിയാണ് നിയമം മൂലം ഉണ്ടാവുകയെന്ന് എൻ.ജി.ഒക്കായി ഹാജരായ അഭിഭാഷകൻ സി.യു സിങ് പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന ഹിമാചൽപ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും സമാന നിയമം പാസാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.