20 ദിവസത്തിനകം മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ രണ്ട് ലക്ഷമായി ഉയരുമെന്ന് മുന്നറിയിപ്പ്
text_fieldsമുംബൈ: ജനുവരി മൂന്നാം വാരത്തോടെ മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷമായി ഉയർന്നേക്കുമെന്ന് മുതിർന്ന ആരോഗ്യപ്രവർത്തകൻ മുന്നറിയിപ്പ് നൽകി.
കോറോണ വൈറസിന്‍റെ ഒമിക്രോൺ വകഭേദത്തെ നിസ്സാരവൽകരിക്കരുതെന്നും കോവിഡ് പ്രതിരോധത്തിൽ വീഴ്ച വരുത്തരുതെന്നും മഹാരാഷ്ട്ര അഡീഷനൽ ചീഫ്സെക്രട്ടറി ഡോ. പ്രദീപ് വ്യാസ് പറഞ്ഞു.
'നിലവിലെ പ്രവണതയെ അടിസ്ഥാനപ്പെടുത്തുമ്പോൾ 2022 ജനുവരി മൂന്നാം വാരത്തോടെ സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം സജീവ കേസുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവരിൽ ചിലർക്ക് ആശുപത്രിവാസം ആവശ്യമായി വന്നാൽ എണ്ണം നിയന്ത്രിക്കുന്നതിന് പ്രത്യേക നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്'-അദ്ദേഹം വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
ശനിയാഴ്ച സംസ്ഥാനത്ത് പുതിയ 9170 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഏഴുപേർ മരിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് കേസുകൾ കൂടുന്ന മഹാരാഷ്ട്രയിൽ ആറ് ഒമിക്രോൺ കേസുകളും സ്ഥിരീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.