Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഏറ്റുമുട്ടൽ; ബുർഹാൻ...

ഏറ്റുമുട്ടൽ; ബുർഹാൻ വാനി ഗ്രൂപ്പിലെ അവസാന കണ്ണി ഉൾപ്പെടെ മൂന്ന്​ തീവ്രവാദികൾ കൊല്ലപ്പെട്ടു

text_fields
bookmark_border
ഏറ്റുമുട്ടൽ; ബുർഹാൻ വാനി ഗ്രൂപ്പിലെ അവസാന കണ്ണി ഉൾപ്പെടെ മൂന്ന്​ തീവ്രവാദികൾ കൊല്ലപ്പെട്ടു
cancel

ശ്രീനഗർ: സൈന്യത്തി​​െൻറ ഹിറ്റ്​ലിസ്​റ്റിലുണ്ടായിരുന്ന ബുർഹാൻ വാനി തീവ്രവാദി ഗ്രൂപ്പിലെ അവസാന കണ്ണി ഉൾപ്പെടെ മൂന്നു പേർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ലത്തീഫ്​ ടൈഗർ എന്ന ലത്തീഫ്​ അഹ്​മദ്​ ദർ, താരിഖ്​ അഹ്​മദ്​ ശൈഖ്​ എന്ന മുഫ്​തി വഖാസ്​, ഷാരിഖ്​ അഹ്​മദ്​ എന്നിവരാണ്​ കൊല്ലപ്പെട്ടത്​. ജമ്മു-കശ്​മീരിലെ ഷോപിയാൻ ജില്ലയിലെ ഇമാം സാഹിബ്​ മേഖലയിൽ വെള്ളിയാഴ്​ച രാവിലെ തിരച്ചിലിന്​ എത്തിയപ്പോഴാണ്​ ഏറ്റുമുട്ടലുണ്ടായതെന്ന്​ സേനാവൃത്തങ്ങൾ അറിയിച്ചു. അതേസമയം, ഏറ്റുമുട്ടൽ നടന്ന സ്​ഥലത്തിന്​ സമീപം തടിച്ചുകൂടിയ പ്രതിഷേധക്കാർ സൈന്യത്തിനുനേരെ കല്ലെറിഞ്ഞു. ​സൈന്യത്തി​​െൻറ​ പെല്ലറ്റ്​ പതിച്ച്​ രണ്ടു പ്രതിഷേധക്കാർക്ക്​ പരിക്കേറ്റു​. വെടിയേറ്റ ഒരു യുവാവിനെ ഗുരുതരാവസ്​ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുർഹാൻ വാനി നയിച്ച ഹിസ്​ബുൽ മുജാഹിദീൻ തീവ്രവാദി ഗ്രൂപ്പിലെ 11 അംഗങ്ങളിൽ അവസാനത്തെയാളാണ്​ ലത്തീഫ്​ അഹ്​മദ്​ ദർ. 2014 മുതൽ തീവ്രവാദ പ്രവർത്തനങ്ങളിൽ സജീവമായ ഇയാളടക്കം 11 പേർ കലാഷ്​നികോവ്​ റൈഫിളുമായി നിൽക്കുന്ന ചിത്രങ്ങൾ 2015ൽ കശ്​മീരിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പുതിയ തീവ്രവാദ ഗ്രൂപ്പിന്​ തുടക്കമിട്ടതി​​െൻറ സൂചനയായിരുന്നു അത്​. ഇതിൽ ബുർഹാൻ വാനിയെ 2016ൽ സൈന്യം വധിച്ചു. പിന്നീട്​ മറ്റുള്ളവർ ഒാരോരുത്തരായി വിവിധ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടു. ലത്തീഫി​​െൻറ മരണത്തോടെ ഗ്രൂപ്പിലെ അവസാന ആളും ഇല്ലാതായതായി​ സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.

വെള്ളിയാഴ്​ച രാവിലെ സൈന്യവും സി.ആർ.പി.എഫും ജമ്മു കശ്​മീർ പൊലീസും സംയുക്തമായാണ്​ തീവ്രവാദികൾക്കായി തിരച്ചിൽ നടത്തിയത്​. ​അതിനിടെ, പൂഞ്ച്​ ജില്ലയിലെ നിയന്ത്രണ രേഖയിൽ പാക്​ സൈന്യം രണ്ടാംദിവസവും വെടിനിർത്തൽ ലംഘിച്ചതായി സൈനിക വക്താവ്​ അറിയിച്ചു. മേഖലയിൽ സ്​കൂളുകൾ അടക്കമുള്ള സ്​ഥാപനങ്ങൾ രണ്ടു ദിവസമായി അടച്ചിട്ടിരിക്കുകയാണ്​. ബാലകോട്ട്​ ആക്രമണത്തിനുശേഷം ഇതുവരെയായി പാക്​ ആക്രമണത്തിൽ നാല്​ സൈനികരടക്കം 10 പേർ കൊല്ലപ്പെട്ടിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Burhan WaniShopian encounterHizbul Commander
News Summary - Top Hizbul commanders including Burhan Wani’s last aide killed in Shopian encounter- India news
Next Story