മോദിയേക്കാൾ ദുർബലനായ പ്രധാനമന്ത്രി ഉണ്ടായിട്ടില്ല-അരുൺ ഷൂരി
text_fieldsന്യൂഡൽഹി: മോദിയേക്കാൾ ദുർബലനായ പ്രധാനമന്ത്രി ഉണ്ടായിട്ടില്ലെന്ന് ബി.ജെ.പി നേതാവ് അരുൺ ഷൂരി. മോദിയുടെ ഭരണത്തിൽ ജനങ്ങൾ സുരക്ഷിതരല്ലെന്ന് ഷൂരി പറഞ്ഞു. ടൈംസ് ഒാഫ് ഇന്ത്യയുടെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ നാൽപ്പത് വർഷമായി താൻ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിരീക്ഷണം നടത്തുന്നുണ്ട്. ഇത്രയധികം യാഥാർഥ്യ വിരുദ്ധമായ കാര്യങ്ങൾക്ക് ഒരിക്കലും ഇന്ത്യൻ രാഷ്ട്രീയം സാക്ഷ്യം വഹിച്ചിട്ടില്ല. തങ്ങളുടെ തന്നെ പുസ്തകങ്ങളിലൂടെ ഇക്കാര്യം സ്ഥിരീകരിക്കാനാണ് ഭരണാധികാരികൾ ശ്രമിക്കുന്നത്. അംബേദ്കറിന് ഹിന്ദുയിസവുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി പറയും. ഇതിനെ റിഡ്ഡിൽസ് ഇൻ ഹിന്ദുയിസം എന്ന അംബേദ്കറിെൻറ പുസ്തകത്തിലൂടെ തന്നെ ചോദ്യം ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
അരക്ഷിതാവസ്ഥയുടെ മൂർദ്ധന്യാവസ്ഥയിലായത് കൊണ്ട് തന്നെ ഒരു പ്രധാനമന്ത്രിയുടെ ഒാഫീസും ഇന്ന് അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രിയേക്കാൾ ദുർബലമായിട്ടില്ലെന്നും ഷൂരി ആഞ്ഞടിച്ചു. വാജ്പേയ് മന്ത്രിസഭയിലെ അംഗമായിരുന്നു പ്രശസ്ത എഴുത്തുകാരൻ കൂടിയായ ഷൂരി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.