ജെയ്ശ് കമാൻഡറടക്കം രണ്ട് ഭീകരരെ വധിച്ചു
text_fieldsശ്രീനഗർ: ജയ്ശെ മുഹമ്മദ് കമാൻഡർ ഉൾപ്പെടെ രണ്ട് ഭീകരരെ സൈന്യം ഏറ്റുമുട്ടലിനിടെ വധിച്ചു. തെക്കൻ കശ്മീരിലെ ഷോപിയാൻ ജില്ലയിൽ വെള്ളിയാഴ്ച രാത്രി നടത്തിയ തിരച്ചിലിനിടെയാണ് പാക് പൗരനായ മുന്ന ലഹോരി എന്ന ബിഹാരി, ഇയാള ുടെ സഹായി പ്രദേശവാസിയും ഭീകരപ്രവർത്തനത്തിൽ പങ്കാളിയുമായ സീനത്തുൽ ഇസ്ലാം എന്നിവരെ സൈന്യം വധിച്ചത്. ഷോപിയ ാൻ ടൗണിലെ ബൊണ്ണ ബസാർ മേഖലയിൽ ഒളിവിൽ കഴിയുകയായിരുന്നു ഇരുവരും.
െകാല്ലപ്പെട്ട മുന്ന ലഹോരി തെക്കൻ കശ്മീരിലെ ജയ്ശെ മുഹമ്മദ് കമാൻഡറും സ്ഫോടകവസ്തു നിർമാണത്തിൽ വിദഗ്ധനുമാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ കശ്മീരിലെ ബാനിഹാലിൽ സൈനിക വാഹനവ്യൂഹത്തിനെ ലക്ഷ്യമിട്ട് സ്ഫോടനം നടത്തിയ സംഭവത്തിലും ജൂണിൽ രണ്ട് സൈനികരുടെ മരണത്തിനിടയാക്കിയ പുൽവാമയിൽ നടന്ന സ്ഫോടത്തിലും മുന്ന ലഹോരിക്ക് പങ്കുള്ളതായി പൊലീസ് പറഞ്ഞു.
മുന്നയോടൊപ്പം കൊല്ലപ്പെട്ട തുർക്കവഗം ഗ്രാമത്തിലെ സീനത്തുൽ ഇസ്ലാമിെൻറ മൃതദേഹം കുടുംബത്തിന് വിട്ടുനൽകുകയും പാക് പൗരനായ മുന്നയുടേത് ഖബറടക്കാനായി അജ്ഞാത സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു.
അതിനിടെ, വെള്ളിയാഴ്ച രാത്രി 9.30ഒാടെ പുൽവാമയിലെ അരിഹാൽ ഗ്രാമത്തിൽ ഭീകരർ സ്ഫോടനം നടത്തി. സംഭവത്തിൽ ആർക്കും പരിക്കില്ല. സൈനിക വാഹനമാണെന്ന് തെറ്റിദ്ധരിച്ച് സ്വകാര്യ ട്രക്കിനു നേരെ സ്ഫോകവസ്തു എറിയുകയായിരുന്നു. തുടർന്ന് ട്രക്ക് നിയന്ത്രണംവിട്ട് സമീപത്തെ ട്രാൻസ്േഫാർമറിൽ ഇടിച്ചുനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.