പുൽവാമ ഭീകരാക്രമണത്തിെന്റ മുഖ്യ സൂത്രധാരനെ വധിച്ചു
text_fieldsശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനെ വധിച്ചതായി സൈന്യം അറിയി. െജയ്ഷെ മുഹമ്മദ് കമാൻഡർ മുഹമ്മദ് ഇസ്മായേൽ അലവിയെന്ന അബു സെയ്ഫുല്ലയാണ് കൊല്ലപ്പെട്ടത്. 2017 മുതൽ കശ്മീർ താഴ്വരയിൽ പ്രവർത്തിച്ചയാളാണ് അബു സെയ്ഫുല്ലയെന്ന് പൊലീസ് അറിയിച്ചു. പുൽവാമ ജില്ലയിലെ ഹാങ്ലാമാർഗ് ഏരിയയിൽ മറ്റൊരു ഭീകരനൊപ്പമാണ് സെയ്ഫുല്ലയേയും സൈന്യം വധിച്ചത്.
2019 ഫെബ്രുവരി 14ന് നടന്ന പുൽവാമ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനാണ് ഇയാൾ. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജെയ്ഷെയുടെ കമാൻഡർമാരായ റൗഫ് അസ്ഹർ, മൗലാന മസൂദ് അസർ എന്നിവരുടെയെല്ലാം അടുത്ത അനുയായിയാണ് ഇയാളെന്നും അധികൃതർ വ്യക്തമാക്കി.
താലിബാനൊപ്പം പരിശീലനം പുർത്തിയാക്കിയ സെയ്ഫുല്ല വാഹനങ്ങൾ സ്ഫോടനത്തിൽ തകർക്കുന്നതിൽ വിദഗ്ധനാണ്. ഈ രീതിയിൽ തന്നെയാണ് പുൽവാമയിലെ ഭീകരാക്രമണവും ഇയാൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. സെയ്ഫുിിക്കെതിരെ നിരവധി കേസുകൾ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിലവിലുണ്ട്.
ഇയാൾക്കെതിരെ യു.എ.പി.എ നിയമവും ചുമത്തിയിട്ടുണ്ട്. സെയ്ഫുല്ലക്കൊപ്പം കൊല്ലപ്പെട്ട രണ്ടാമത്തെ ഭീകരനെ കുറിച്ചുള്ള വിവരങ്ങൾ തേടുകയാണ്. സംഭവസ്ഥലത്ത് നിന്ന് എ.കെ-47 തോക്കുകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.