കശ്മീരിൽ ജയ്ശെ മുഹമ്മദ് കമാൻഡറെ കൊലപ്പെടുത്തി
text_fieldsശ്രീനഗർ: മുതിർന്ന ജയ്ശെ കമാൻഡർ ശാം സോഫി പുൽവാമയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അവന്തിപ്പോറ ത്രാൽ മേഖലയിൽ തിൽവാനി മൊഹല്ല വഗ്ഗാദിലാണ് ഏറ്റുമുട്ടൽ നടന്നത്. തിരച്ചിലിനിടെ തീവ്രവാദികൾ സുരക്ഷ സേനക്കുനേരെ വെടിയുതിർക്കുകയായിരുന്നു. പ്രത്യാക്രമണത്തിലാണ് ഇയാൾ സേനയുടെ തോക്കിനിരയായത്. കൊല്ലപ്പെട്ടത് ജയ്ശെ മുഹമ്മദ് തീവ്രവാദിയാണെന്നും അയാളുടെ പേരുവിവരവും കശ്മീർ െഎ.ജി വിജയ്കുമാർ സ്ഥിരീകരിച്ചു.
ന്യൂഡൽഹി അടക്കമുള്ള പ്രധാന നഗരങ്ങളിൽ ഭീകരാക്രമണം ലക്ഷ്യമിട്ട് തീവ്രവാദികൾ നുഴഞ്ഞുകയറിയെന്ന വിവരത്തെത്തുടർന്ന് കശ്മീരിലെ 16 കേന്ദ്രങ്ങളിൽ എൻ.ഐ.എ റെയ്ഡ് നടത്തി. േദശീയ സുരക്ഷസേന ഈ മാസം പത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയതിെൻറ ഭാഗമായാണ് പരിശോധന. ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ശ്രീനഗർ സ്വദേശികളായ വസീം അഹമദ് സോഫി, താരിഖ് അഹമദ് ദർ, ബിലാൽ അഹമദ് മിർ, താരിഖ് അഹമദ് ബഫാൻഡ എന്നിവരെ റെയ്ഡിൽ അറസ്റ്റ് ചെയ്തതായി എൻ.ഐ.എ വക്താവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.