റിയയെ കുടുക്കാൻ അർണബ് നിർബന്ധിച്ചു; റിപ്പബ്ലിക് ടി.വിയിൽ നിന്ന് മാധ്യമപ്രവർത്തക രാജിവച്ചു
text_fieldsറിപ്പബ്ലിക് ടി.വിയുടെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് മാധ്യമപ്രവർത്തക രാജിവച്ചു. ധാർമിക കാരണങ്ങളാൽ ഞാൻ രാജിവയ്ക്കുന്നു എന്നാണ് റിപ്പോർട്ടർ ശാന്തിശ്രീ സർക്കാർ ട്വിറ്ററിൽ കുറിച്ചത്. നടൻ സുശാന്ത് സിങ് രാജ്പുതിെൻറ മരണത്തോടനുബന്ധിച്ച് കാമുകി റിയ ചക്രബർത്തിയെ വേട്ടയാടാൻ ചാനൽ എം.ഡി അർണബ് ഗോസ്വാമി നിർബന്ധിച്ചിരുന്നെന്നും അവർ പറയുന്നു.
താൻ നടത്തിയ അന്വേഷണത്തിൽ സുശാന്തിന് വിഷാദരോഗമുണ്ടെന്നാണ് മനസിലായത്. സുശാന്തിെൻറയും റിയയുടേയും കുടുംബങ്ങൾ ഇത് സമ്മതിച്ചിരുന്നു. എന്നാൽ റിപ്പബ്ലിക് ടി.വിയുടെ അജണ്ടയോട് ചേരാത്തതിനാൽ അത് വാർത്തയായില്ല. പിന്നീട് തന്നോട് ആവശ്യെപ്പട്ടത് റിയയുടെ സാമ്പത്തിക വിവരങ്ങൾ അന്വേഷിക്കാനാണ്. സുശാന്തിെൻറ പണം റിയ തട്ടിയെടുത്തെന്ന കള്ളക്കഥ ഉണ്ടാക്കുകയായിരുന്നു അർണബിെൻറ ലക്ഷ്യം. എന്നാൽ റിയയുടെ പിതാവിെൻറ ഉൾപ്പടെ അകൗണ്ട് ഡീറ്റെയിൽസ് പരിശോധിച്ചതിൽ നിന്ന് അങ്ങനെ ഉണ്ടായിട്ടില്ലെന്നാണ് കെണ്ടത്തിയത്.
I am finally putting out on social media. I have quit #RepublicTV for ethical reasons. I am still under notice period but I just can't resist today to throw light upon the aggressive agenda being run by #RepublicTV to vilify #RheaChakraborty . High time I speak out!
— Shantasree Sarkar (@sarkarshanta) September 8, 2020
റിയയുടെ രണ്ട് ഫ്ലാറ്റുകളിൽ സുശാന്ത് പണം മുടക്കിയിട്ടിെല്ലന്നും കണ്ടെത്തിയിരുന്നു. എന്നാൽ അതും അജണ്ടക്ക് പുറത്തായതിനാൽ വാർത്തയായില്ല. പിന്നെ കാണുന്നത് റിയയുടെ അപ്പാർട്ട്മെൻറ് സന്ദർശിച്ച ഏതെങ്കിലും പാവം ആളുകളെ എെൻറ സഹപ്രവർത്തകരായ മാധ്യമപ്രവർത്തകർ ഉപദ്രവിക്കുന്നതാണ്. പോലീസിനോടും ഡെലിവറി ബോയ്സിനോടുംവരെ അവർ അനാവശ്യ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു.
ഒരു സ്ത്രീയുടെ പിന്നാലെ നടന്ന് വസ്ത്രം പിടിച്ച് വലിക്കുന്നതും ആക്രോശിക്കുന്നതും ചാനലിൽ നല്ല ഇമേജ് ഉണ്ടാക്കിക്കൊടുക്കുമെന്ന് അവർ വിശ്വസിച്ചിരുന്നു. ഇത്തരം വാർത്തകൾ കൊണ്ടുവരാത്തതിന് തന്നെ ശകാരിക്കുകയാണ് ചാനലിെൻറ തലപ്പത്ത് ഉള്ളവർ ചെയ്തത്. അതിെൻറ ശിക്ഷയായി 72 മണിക്കൂർ തുടർച്ചയായി ജോലി െചയ്യിച്ചായിരുന്നു അവർ ശിക്ഷിച്ചത്. റിപ്പബ്ലിക് ടിവിയിൽ മാധ്യമപ്രവർത്തനം മരിച്ചിരിക്കുന്നു എന്നും ശാന്തിശ്രീ ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.