ചീഫ് ജസ്റ്റിസിനെതിരെ അശ്ലീല പരാമർശം; കുനാൽ കമ്രക്കെതിരെ വീണ്ടും കോടതിയലക്ഷ്യ കേസ്
text_fieldsന്യൂഡൽഹി: ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെക്കെതിരെ ട്വിറ്ററിൽ അശ്ലീല പരാമര്‍ശം നടത്തിയതിന് പ്രശസ്ത സ്റ്റാന്‍ഡ് അപ്പ് കൊമേഡിയൻ കുനാല്‍ കമ്രക്കെതിരെ വീണ്ടും ക്രിമിനല്‍ കോടതി അലക്ഷ്യ കേസ്. അഭിഭാഷകനായ അനുജ് സിങിന് കോടതി അലക്ഷ്യ ഹര്‍ജിയുമായി മുന്നോട്ടുപോകാന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ അനുമതി നല്‍കുകയായിരുന്നു. കമ്രയുടെ പരാമർശം തികച്ചും അശ്ലീലവും വെറുപ്പുളവാക്കുന്നതുമാണെന്നാണ് നിരീക്ഷണം.
അര്‍ണാബ് ഗോസ്വാമിക്ക് ജാമ്യം നല്‍കിയതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ പരിഹസിച്ച് കമ്രയിട്ട ട്വീറ്റിനായിരുന്നു ആദ്യത്തെ കോടതി അലക്ഷ്യ കേസ്. സുപ്രീം കോടതി എന്നത് സുപ്രീം ജോക്കായി മാറിയെന്നായിരുന്നു കുനാല്‍ കമ്ര ട്വീറ്റ് ചെയ്തത്. എന്നാൽ, കോടതി അലക്ഷ്യ കേസില്‍ ശിക്ഷിച്ചാല്‍ പിഴ അടക്കില്ലെന്നും ജയിലില്‍ പോകുമെന്നും കുനാല്‍ കമ്ര വ്യക്തമാക്കി.
അതിനിടെ കുനാല്‍ കമ്രയുടെ ട്വീറ്റ് കോടതി ഉത്തരവില്ലാതെ നീക്കാനാകില്ലെന്ന് ട്വിറ്റര്‍ നിലപാടെടുത്തിരുന്നു. പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെയാണ് ട്വിറ്റര്‍ പ്രതിനിധികള്‍ നിലപാട് വ്യക്തമാക്കിയത്.
One of these 2 fingers is for CJI Arvind Bobde... ok let me not confuse you it's the middle one
😂😂😂
Posted by Kunal Kamra on Wednesday, 18 November 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.