തെരഞ്ഞെടുപ്പ് കമീഷൻ യോഗം ബഹിഷ്കരിച്ച് കമീഷണർ അശോക് ലവാസ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി മോദിക്കും ബി.െജ.പി അധ്യക്ഷൻ അമിത് ഷാക്കും പക്ഷപാതപരമാ യി ക്ലീൻ ചിറ്റ് നൽകിയതിനെ െചാല്ലി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനിൽ ഉടലെടുത്ത ഭിന്നത രൂക്ഷമായി. പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട കമീഷെൻറ യോഗങ്ങളിൽനിന്ന് തെ രെഞ്ഞടുപ്പ് കമീഷണർമാരിലൊരാളായ അശോക് ലവാസ വിട്ടുനിന്നു. ലവാസക്കെതിരെ മുഖ് യ തെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറ പ്രസ്താവനയുമായി രംഗത്തുവന്നു. വിവാദ വിഷയ ങ്ങൾ ചർച്ച ചെയ്യാൻ കമീഷൻ 21ന് യോഗം വിളിച്ചിട്ടുണ്ട്.
വിയോജിപ്പ് എഴുതി നൽകിയിട്ടും കമീഷൻ തീരുമാനത്തിൽ രേഖപ്പെടുത്താതെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറ ഏകപക്ഷീയമായി പെരുമാറുന്നതിൽ പ്രതിഷേധിച്ചാണ് അശോക് ലവാസ യോഗങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച യോഗങ്ങളിൽ മൂന്നംഗ കമീഷനിലെ ഭൂരിപക്ഷ അംഗങ്ങൾ കൈക്കൊള്ളുന്ന തീരുമാനത്തിനൊപ്പം ന്യൂനപക്ഷമായ അംഗത്തിെൻറ അഭിപ്രായവും രേഖപ്പെടുത്തണമെന്ന് ലവാസ അറോറക്ക് എഴുതിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും നടത്തിയ പ്രസംഗങ്ങളിൽ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന തീരുമാനങ്ങളിൽ നാലു തവണ ലവാസ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ഇക്കാര്യം അംഗീകരിക്കാൻ തയാറാകാത്ത പശ്ചാത്തലത്തിലാണ് വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്ന് ലവാസ പറഞ്ഞു.
കമീഷൻ നടപടികളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന വിവാദം അനാവശ്യവും ഒഴിവാക്കാമായിരുന്നതുമാണെന്ന് അറോറ വ്യക്തമാക്കി. എല്ലാ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥരും ഞായറാഴ്ച അവസാന ഘട്ട തെരഞ്ഞെടുപ്പിനും 23ന് വോെട്ടണ്ണുന്നതിനുമുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടയിലാണ് ഇൗ വിവാദമെന്നും അറോറ ചൂണ്ടിക്കാട്ടി. കമീഷനിലെ മൂന്ന് അംഗങ്ങളും ഒരേ വാർപ്പിലുള്ളവരോ ക്ലോണിലുള്ളവരോ ആകുമെന്ന് പ്രതീക്ഷിക്കരുതെന്ന് അറോറ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ കാലത്തും നിരവധി അഭിപ്രായ ഭിന്നതകളുണ്ടായ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ, അവരെല്ലാവരും തെരഞ്ഞെടുപ്പ് കമീഷെൻറ അതിരുകൾക്കുള്ളിൽ നിന്നിരുന്നു. താൻ ഒരു പൊതുസംവാദത്തിൽ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും എന്നാൽ, എല്ലാറ്റിനും സമയമുണ്ടെന്നും അറോറ കൂട്ടിച്ചേർത്തു. നിശ്ശബ്ദത പാലിക്കാൻ എപ്പോഴും പ്രയാസമാണെങ്കിലും അതാണ് ഹിതകരമായിട്ടുള്ളത്. വിവാദങ്ങളുണ്ടാക്കുന്നതിന് പകരം തെരഞ്ഞെടുപ്പ് പ്രക്രിയ നടത്തുന്നതിന് അവസരമൊരുക്കുകയാണ് വേണ്ടത്.
മേയ് 14ന് ചേർന്ന കമീഷെൻറ അവസാന യോഗത്തിൽ ചില വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ചില സമിതികൾ ഉണ്ടാക്കണമെന്ന് ഏകകണ്ഠമായി തീരുമാനിച്ചതാണ്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിലും അത് െചയ്തിരുന്നു. കമീഷൻ പക്ഷപാതപരമായി പെരുമാറുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല കുറ്റപ്പെടുത്തി. കോൺഗ്രസ് ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണെന്ന് ബി.ജെ.പി വക്താവ് നളിൻ കൊഹ്ലി പ്രതികരിച്ചു. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും കമീഷനെതിരെ വിമർശനമുന്നയിച്ചു.
ലവാസയും മോദി സർക്കാർ നോമിനി
ഡൽഹി സർവകലാശാലയിൽ അധ്യാപകനായിരിക്കെ െഎ.എ.എസ് ലഭിച്ച് സിവിൽ സർവിസിലെത്തിയ ലവാസ ഹരിയാന സർക്കാറിലും കേന്ദ്ര സർക്കാറിലും നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്. സിവിൽ സർവിസിൽനിന്ന് വിരമിച്ച ശേഷം 2018 ഫെബ്രുവരിയിൽ മോദി സർക്കാർ മുൻകൈയെടുത്താണ് െതരഞ്ഞെടുപ്പ് കമീഷണറായി നിയമിച്ചത്. യു.പി.എ സർക്കാറിെൻറ അവസാന കാലത്ത് കേന്ദ്ര വ്യോമയാന സെക്രട്ടറിയായി നിയമിതനായ ലവാസയെ 2014ൽ മോദി സർക്കാർ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിൽ സെക്രട്ടറിയായി കൊണ്ടുവന്നു. 2016ൽ കേന്ദ്ര എക്സ്പെൻഡിച്വർ കമ്മിറ്റി സെക്രട്ടറിയാക്കി. കേന്ദ്ര ധനകാര്യ സെക്രട്ടറി, ആഭ്യന്തര മന്ത്രാലയത്തിൽ ജോ. െസക്രട്ടറി പദവികളും വഹിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.