സി.എ.എ സമരത്തിന് സിഖ് സഭയുടെ പിന്തുണ
text_fieldsഅമൃത്സർ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന് പരമോന്നത സിഖ് സഭയായ അക ൽ തക്തിെൻറ പിന്തുണ. അകൽ തക്ത് ജതേദാർ ഗ്യാനി ഹർപ്രീത് സിങ്ങുമായി കൂടിക്കാഴ്ച ന ടത്തിയ മുസ്ലിം പ്രതിനിധി സംഘത്തെയാണ് ഇക്കാര്യം അറിയിച്ചത്.
ന്യൂനപക്ഷങ്ങളിൽ ഭയവും അരക്ഷിതാവസ്ഥയും വിതക്കുന്നതാണ് സി.എ.എ നിയമമെന്ന് അദ്ദേഹം പറഞ്ഞു. അടിച്ചമർത്തപ്പെട്ടവർക്കൊപ്പം സംഘടന നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. സിഖ് തത്ത്വങ്ങൾ അനീതിക്കെതിരെ നിലകൊള്ളാനാണ് പഠിപ്പിക്കുന്നത്. അത്തരമൊരു ആവശ്യം തന്നെയാണ് മുസ്ലിംകളിൽനിന്നും ഉയർന്നത്.
ഹിന്ദു നേതാക്കളുമായും ഇക്കാര്യം ചർച്ചചെയ്യാൻ മുസ്ലിം പുരോഹിതർ തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹി ന്യൂനപക്ഷ കമീഷൻ ചെയർമാൻ ഡോ. സഫറുൽ ഇസ്ലാം ഖാൻ, അഖിലേന്ത്യാ മുസ്ലിം മജ്ലിസെ മുശാവറ എക്സിക്യൂട്ടിവ് സെക്രട്ടറി മുജ്തബ ഫാറൂഖ്, ജമാഅത്തെ ഇസ്ലാമി ഉപാധ്യക്ഷൻ മുഹമ്മദ് സലിം, ജംഇയ്യത് അഹ്ലെ ഹദീസ് നേതാവ് മൗലാന അസ്ഗർ അലി ഇമാം അലി മഹ്ദി, കർണാടക സജ്ജാദ് ഖാൻകാഹിലെ പീർ സയ്യിദ് തൻവീർ ഹാശ്മി, ജംഇയ്യതുൽ ഉലമായേ ഹിന്ദ് നേതാവ് മൗലാന ചൗധരി ഹുസൈൻ, പഞ്ചാബ് ജമാഅത്തെ ഇസ്ലാമി നേതാവ് അബ്ദുൽ ശുകൂർ എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.