മോദി വിമർശകരെന്ന് റിപ്പോർട്ട്; ഒമ്പതു സ്വകാര്യ സർവകലാശാലകളുടെ ശ്രേഷ്ഠ പദവി ചുവപ്പുനാടയിൽ
text_fieldsന്യൂഡൽഹി: മോദിയെയും ബി.ജെ.പി സർക്കാറിനെയും വിമർശിക്കുന്ന സ്ഥാപനങ്ങളുമായി ബന ്ധമുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിെൻറ റിപ്പോർട്ടിനെ തുടർന്ന് ഒമ്പത് ഉന്നത സ ്വകാര്യ സർവകലാശാലകളുടെ ശ്രേഷ്ഠ പദവി ചുവപ്പുനാടയിൽ. പ്രകാശ് ജാവ്ദേകർ നേതൃത ്വം നൽകുന്ന മാനവശേഷി വികസന മന്ത്രാലയത്തിന് കഴിഞ്ഞ മാസം അയച്ചുകൊടുത്ത റിപ്പോർട ്ടിലാണ് അശോക, കെ.ആർ.ഇ.എ, അസിം പ്രേംജി, ഒ.പി ജിൻഡാൽ തുടങ്ങിയ സർവകലാശാലകളെക്കുറിച്ച് െഎ.ബി പരാമർശിച്ചത്.
‘അശോക’ സർവകലാശാലയുടെ വൈസ് ചാൻസലർ പ്രതാപ് ഭാനു മേത്ത കടുത്ത സർക്കാർ വിരുദ്ധനാണെന്നും ബോർഡ് ട്രസ്റ്റിയായ ആശിഷ് ധവാൻ ‘വയർ.ഇൻ’ പോലുള്ള വെബ്സൈറ്റുകൾക്ക് സർക്കാർവിരുദ്ധ പ്രചാരണത്തിന് ഫണ്ട് ലഭ്യമാക്കിയെന്നും പറയുന്നു. ധവാെൻറ ‘പബ്ലിക് സ്പിരിറ്റഡ് മീഡിയ ഫൗണ്ടേഷനാണ് ഫണ്ട്’ നൽകിയതത്രെ. പൊതുജന താൽപര്യാർഥം റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നതിനായി ഫൗണ്ടേഷൻ ‘ദ പ്രിൻറി’നും പണം ലഭ്യമാക്കിയെന്നും പറയുന്നു. സർക്കാറിെൻറ കടുത്ത വിമർശകനായി മാറിയ ആർ.ബി.െഎയുടെ മുൻ ഗവർണർ രഘുറാം രാജൻ കെ.ആർ.ഇ.എ സർവകലാശാലയുടെ ബോർഡിലുണ്ടെന്നും അസിം പ്രേംജി സർവകലാശാലയും ചാരിറ്റബിൾ ട്രസ്റ്റുവഴി ‘ദ വയറി’ന് ഫണ്ട് നൽകിയതായും െഎ.ബി പറയുന്നു.
ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഹ്യൂമൻ സെറ്റിൽമെൻറ്സിെൻറ സ്ഥാപകന്മാരിൽ ഒരാളായ സൈറസ് ഗുസ്ദറും ചെയർമാൻ സി.ബി ഭേവും ‘ദ വയറി’ന് ഫണ്ട് ലഭ്യമാക്കിയത്രെ. അയോധ്യയിലെ തർക്കഭൂമി മതേതരമായ പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കാനായി ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഗുസ്ദർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സർക്കാറിനെതിരായി നിരന്തരം വാർത്തകൾ സൃഷ്ടിച്ചുവെന്നാണ് നവീൻ ജിണ്ടാലിനെതിരായി െഎ.ബി റിപ്പോർട്ട്.
റിലയൻസ് ഇതുവരെ തുടങ്ങാത്ത ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് മോദി സർക്കാർ കഴിഞ്ഞ ജൂലൈയിൽ ശ്രേഷ്ഠ പദവി നൽകിയത് വൻ വിവാദത്തിന് വഴിവെച്ചിരുന്നു. െഎ.െഎ.ടി ബോംബെ, െഎ.െഎ.ടി ഡൽഹി, െഎ.െഎ.എസ്.സി ബാംഗ്ലൂർ, ബിറ്റ്സ് പിലാനി, മണിപാൽ സർവകലാശാല തുടങ്ങിയവക്കും ജിയോക്കൊപ്പം പദവി നൽകി. ശ്രേഷ്ഠ പദവി നൽകുന്ന പൊതു സ്ഥാപനങ്ങൾക്ക് അഞ്ചു വർഷത്തെ കാലയളവിൽ ആയിരം കോടി രൂപ സർക്കാർ നൽകുമെങ്കിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് സമ്പൂർണ സ്വയം ഭരണാവകാശമാണ് നൽകുക. മാനവ വിഭവശേഷി മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ നൽകുന്ന ശ്രേഷ്ഠ പദവി ശിപാർശക്ക് യു.ജി.സിയാണ് അംഗീകാരം നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.